ഡ്രൈവിങ് സ്കൂളുകാർ പത്ത് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Share our post

തി​രു​വ​ന​ന്ത​പു​രം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയ (സിഐടിയു) ന്റെ നേതൃത്വത്തിൽ പത്ത് മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ജനറൽ സെക്രട്ടറി സി ടി അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവിങ് സ്കൂളുകളിലെ അംഗീകൃത ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകണമെന്ന പുതിയ സർക്കുലറിലെ വ്യവസ്ഥ പിൻവലിക്കണം. ടെസ്റ്റ് നടക്കുമ്പോൾ ഡ്രൈവിങ് പരിശീലകരോ സ്കൂൾ ഉടമകളോ ഗ്രൗണ്ടിൽ കയറരുതെന്ന് മുമ്പ് ഗതാഗത കമീഷണർ ഇറക്കിയ സർക്കുലറിനു വിരുദ്ധമാണ് പുതിയ നിർദേശം. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ പഴക്കം 22 കൊല്ലം ആക്കണം. സ്ലോട്ടുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തണം. രണ്ടരലക്ഷത്തോളം വരുന്ന കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അടിയന്തരമായി ടെസ്റ്റ് നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!