Connect with us

Kannur

താലൂക്ക് ആസ്പത്രിയിൽ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

Published

on

Share our post

തളിപ്പറമ്പ് : മഞ്ഞപ്പിത്തത്തിന് ചികിത്സയിലുള്ള രോഗിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി പരാതി. പനങ്ങാട്ടൂരിലെ 39 കാരിക്കാണ് ഉപയോഗശൂന്യമായ ഗുളിക ലഭിച്ചത്. രോഗി ഏതാനും ദിവസം ആസ്പത്രിയിൽ കിടത്തി ചികിത്സയിലുണ്ടായിരുന്നു. സംഭവമറിഞ്ഞ ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ ആസ്പത്രിയിലെത്തി സൂപ്രണ്ടിനോട് പരാതിപ്പെട്ടു. തളിപ്പറമ്പിലും പരിസരത്തുമായി 26 മഞ്ഞപ്പിത്തരോഗികളെ കണ്ടെത്തിയിരുന്നു. ഇവരിൽ പലരും താലൂക്ക് ആസ്പത്രിയിലാണ് ചികിത്സക്കെത്തിയത്. മറ്റു പലർക്കും കാലാവധി കഴിഞ്ഞ ഗുളിക ലഭിച്ചോയെന്നും സംശയമുണ്ട്. ഫാർമസിസ്റ്റിന് പറ്റിയ പിഴവാണിതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. ഗിഫ്രിൻ സുരേന്ദ്രൻ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് തിരിച്ചുവാങ്ങിയതായും സൂപ്രണ്ട് പറഞ്ഞു.


Share our post

Kannur

അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജൈവ കൃഷിക്കാർക്ക് നൽകുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച ജൈവ കർഷകന് രണ്ട് ലക്ഷം രൂപയും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള പതിമൂന്ന് അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധ സസ്യങ്ങൾ എന്നീ മേഖലകൾക്ക് പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും.മൂന്ന് വർഷത്തിന് മേൽ പൂർണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷ നൽകാം.വെള്ളക്കടലാസിൽ കൃഷിയുടെ ലഘു വിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും രണ്ട് ഫോൺ നമ്പരും ജില്ലയും അപേക്ഷയിൽ എഴുതണം.അപേക്ഷ അയക്കേണ്ട വിലാസം: കെ വി ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി ഒ, ആലപ്പുഴ 688525. അവസാന തീയതി നവംബർ 30. ഫോൺ: 9447152460, 9447249971.


Share our post
Continue Reading

Kannur

ആട്ടം ബാന്‍ഡിനൊപ്പം ആടി തിമിര്‍ത്ത് ജനക്കൂട്ടം; കനത്ത മഴയിലും കളറായി കണ്ണൂര്‍ ദസറ

Published

on

Share our post

കണ്ണൂർ: പരമ്പരാഗതവും സമകാലികവുമായ വാദ്യ ഉപകരണങ്ങളെ സമന്വയിപ്പിച്ച്‌ ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്‍ഡും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം കണ്ണൂര്‍ ദസറയുടെ മൂന്നാം ദിവസം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു.വൈകുന്നേരം പെയ്ത കനത്ത മഴയെ അവഗണിച്ച്‌ അവധി ദിനമായ ഞായറാഴ്ച കലക്ടറേറ്റ് മൈതാനിയില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിന്റെ മിഴിയും മനവും നിറച്ച്‌ രണ്ടുമണിക്കൂറിലകം നിറഞ്ഞുനിന്ന ഫ്യൂഷന്‍ സംഗീത പെരുമഴ പരമ്ബരാഗത ആസ്വാദകരെയും ന്യൂജന്‍ ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായി. പന്തലും നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകിയ ജനം കുടചൂടി പരിപാടി ആസ്വദിച്ചത് ദസറയുടെ വിജയത്തിന്റെ വിളംബരമായി.

നേരത്തെ ദസറയുടെ മൂന്നാം ദിനം സാംസ്‌കാരിക സമ്മേളനം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷിന്റെ അധ്യക്ഷതയില്‍ സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പല കാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ കലുഷിതമായ നമ്മുടെ നാട്ടില്‍ ഐക്യവും, ഒന്നിച്ചുളള കൂട്ടായ്മയിലൂടെയും നേടിയെടുത്ത ഏറ്റവും വലിയ ഉല്‍സവമാണെന്നും, ജാതി മത ചിന്തകള്‍ക്കപ്പുറം നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശവുമാണ് ദസറയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ഹരീഷ് മോഹന്‍ (സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്) മുന്‍ മേയര്‍ സി. സീനത്ത്, കെ.സി ഉമേഷ് ബാബു (പ്രഭാഷകന്‍) എന്നിവര്‍ മുഖ്യാതിഥികളായി . റിജില്‍ മാക്കുറ്റി(ഐഎന്‍സി ), ദിനകരന്‍ കൊമ്ബിലാത്ത് (പത്രപ്രവര്‍ത്തകന്‍), ഇവിജി നമ്ബ്യാര്‍ ( മഹാത്മാ മന്ദിരം ), മനോഹരന്‍ സി. (വ്യാപാരി വ്യവസായി സമിതി ), സിജോയ് (എസ്.ബി.ഐ) എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ,ഡെപ്യൂട്ടി മേയര്‍ അഡ്വ: പി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ടാക്‌സ് അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന മൊയ്തീന്‍, മുന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ , കൗണ്‍സിലര്‍മാരായ കെ.എം സരസ , മിനി അനില്‍കുമാര്‍ , എന്നിവര്‍ സന്നിഹിതരായി. കൗണ്‍സിലര്‍ കൂക്കിരി രാജേഷ് സ്വാഗതവും, ബിജോയ് തയ്യില്‍ (കൗണ്‍സിലര്‍ ) നന്ദിയും പറഞ്ഞു.തുടര്‍ന്ന് അന്‍ഷിക സുനോജ് അവതരിപ്പിച്ച ഭരതനാട്യം, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം, സിഎച്ച്‌എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കോല്‍ക്കളി , പ്രിയദര്‍ശിനി നാറാത്ത് ടീമിന്റെ കൈ കൊട്ടി കളി എന്നിവയും അരങ്ങേറി.


Share our post
Continue Reading

Kannur

ലൈസൻസ് പുതുക്കാൻ പ്രവാസികൾക്ക് ദിവസം അഞ്ച് സ്ലോട്ട്, അനുവദിച്ചില്ലെങ്കിൽ കർശന നടപടി- ഗണേഷ് കുമാർ

Published

on

Share our post

കണ്ണൂർ: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികള്‍ക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളില്‍ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുണ്ട്. ഇത് തരാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മടിച്ചാല്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയാല്‍ അപ്പോള്‍ത്തന്നെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അപേക്ഷ നല്‍കിയാല്‍ ഒരു തീയതി ലഭിക്കും. ആ തീയതിയുമായി ആര്‍.ടി.ഓയേയോ ജോയിന്റ് ആര്‍.ടി.ഓയേയോ സമീപിച്ചാല്‍ ആവശ്യപ്പെടുന്ന ഏറ്റവും അടുത്ത തീയതി അനുവദിക്കും. തന്നില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം. കര്‍ശനമായ നിര്‍ദേശം ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടേയും മന്ത്രിയെന്ന നിലയില്‍ തന്റേയും ഉത്തരവുണ്ട്. അവര്‍ അനുസരിച്ചേ പറ്റുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.കാലാവധി കഴിയുന്നതിന് ആറുമാസം മുമ്പേയും പുതുക്കാം. തീര്‍ന്നാല്‍ ഒരുവര്‍ഷത്തില്‍ ഉള്ളില്‍വരെ ഫൈനടയ്ക്കാതെ പുതുക്കാം. പക്ഷേ, ആ സമയത്ത് വാഹനംഓടിക്കാന്‍ പാടില്ല. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഫൈനോടെ പുതുക്കാം. നാലുവര്‍ഷം കഴിഞ്ഞാണെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതുമുതലുള്ള നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിവാഹന്‍ വെബ്‌സൈറ്റിലെ സാരഥി ലിങ്കുവഴി വിദേശത്തിരുന്നും അപേക്ഷ നല്‍കാം. പണം ഓണ്‍ലൈനായി അടക്കാമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.


Share our post
Continue Reading

Kerala3 hours ago

മികച്ച ജോലി ഒപ്പം ആനുകൂല്യങ്ങളും, കൊച്ചി വാട്ടര്‍ മെട്രോയില്‍ 149 അവസരം

Kerala3 hours ago

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 62-കാരനായ ബന്ധുവിന് 102 വര്‍ഷം കഠിനതടവും 1.05 ലക്ഷം പിഴയും

Kerala3 hours ago

18 വര്‍ഷം മുമ്പുള്ള കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികള്‍ക്ക് 40 വര്‍ഷംവീതം തടവും പിഴയും

Kerala4 hours ago

കാറിന് മുകളിലെ ‘ഷോ’യാത്ര, കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്‍സ് തെറിച്ചു, വണ്ടിയുടെ ആര്‍.സിയും പോയി

Kerala5 hours ago

പാഠപുസ്തകങ്ങൾ ഇനി ആമസോണിലും; വിദ്യാർത്ഥികൾക്ക് പുറമേ സ്കൂളുകൾക്കും ​ഗുണം

Kerala5 hours ago

ഇനി തൊഴിലുറപ്പില്‍ പുല്ല് ചെത്തലും കാട് വെട്ടലും ഇല്ല

Kannur5 hours ago

അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

PERAVOOR6 hours ago

വയനാടിനും വിലങ്ങാടിനും തണലൊരുക്കാൻ കൊല്ലം ഷാഫിയുടെ പാട്ടുവണ്ടി നാളെ പേരാവൂരിൽ

THALASSERRY7 hours ago

തിരുനാളാഘോഷ നിറവിൽ മാഹി

Kannur7 hours ago

ആട്ടം ബാന്‍ഡിനൊപ്പം ആടി തിമിര്‍ത്ത് ജനക്കൂട്ടം; കനത്ത മഴയിലും കളറായി കണ്ണൂര്‍ ദസറ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!