കണ്‍സെഷന്‍ എടുക്കാന്‍ കുട്ടിയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡും മാത്രം മതി

കണ്‍സെഷന്‍ കാര്‍ഡുകളുടെ അപേക്ഷയും വിതരണവും ഉള്‍പ്പടെ ആപ്പ് വഴിയാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിദ്യാര്‍ത്ഥികള്‍ ഇനി കണ്‍സെഷനായി ക്യൂ നില്‍ക്കേണ്ട. മുതിര്‍ന്നവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും എളുപ്പത്തില്‍ ആപ്പ് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കണ്‍സെഷന്‍ കാര്‍ഡിനായി ബസ് സ്റ്റാന്‍ഡിലോ ഓഫീസിലോ ഇനി അപേക്ഷ നല്‍കേണ്ട. കണ്‍സെഷന്‍ എടുക്കാന്‍ കുട്ടിയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡും മാത്രം മതി. ആപ്പിലൂടെ തന്നെ പണമടച്ച് അപേക്ഷിക്കാം. പിന്നീട് ഡിപ്പോയില്‍ പോയി കണ്‍സെഷന്‍ കാര്‍ഡ് വാങ്ങിയാല്‍ മതി. കണ്‍സെഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.