77% ഇന്ത്യക്കാര്‍ക്കും ഇ.വിയോടാണ് താത്പര്യമെന്ന് സര്‍വെ

Share our post

മുംബൈ: ഇന്ധന ചെലവിലെ ലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഇന്ത്യക്കാരെ ഇ.വിയിലേക്ക് ആകര്‍ഷിക്കുന്നതായി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. ‘വൈദ്യുത വാഹന സ്വീകാര്യതയും വാഹന ഇന്‍ഷുറന്‍സില്‍ അതിന്റെ സ്വാധീനവും’ എന്ന വിഷയത്തിലായിരുന്നു പഠനം. തിരക്കേറിയ മെട്രോ നഗരങ്ങളിലെ 500ലധികം ഇവി ഉടമകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുറഞ്ഞ അന്തരീക്ഷ മലിനീകരണം മുതല്‍ ഇന്ധന ചെലവിലെ കുറവുവരെ ഇ.വികളിലേക്ക് മാറുന്നതിന് പ്രേരിപ്പിക്കുന്നു. 2030ഓടെ 70 ശതമാനം വാഹനങ്ങളും ഇവിയായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സി.എസ്ആര്‍ വിഭാഗം മേധാവിയ ഷീന കപൂര്‍ പറഞ്ഞു. ഈ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് പരമ്പരാഗത അപകട സാധ്യതാ കവറേജിന് പുറമെ, ബാറ്ററി മാറ്റിസ്ഥാപിക്കല്‍, 24/7 റോഡ് അസിസ്റ്റന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കൂടി നല്‍കുന്ന പോളിസിയാകും ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് മുന്നോട്ടുവെയ്ക്കുകയെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.

അതേസമയം ഇവിയിലേക്കുള്ള മാറ്റത്തിന് ഏറെ വെല്ലുവളികളുമുണ്ട്. 61 ശതമാനം ഇവി ഉടമകളുടെയും ആശങ്ക ബാറ്ററി സമയം സംബന്ധിച്ചാണ്. പരിമിതമായ ഡ്രൈവിങ് ശ്രേണിയും(54%) അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങളും(52%) തൊട്ടുപിന്നിലുണ്ട്. ആദ്യമായി കാറ് വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന പ്രാരംഭ ചെലവ് പ്രധാന തടസ്സമാകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!