Kerala
“വിക്കീസ് ഗ്യാങ്ങി’ന് അന്താരാഷ്‌ട്ര ബന്ധം;കേരളത്തിലേക്കുമാത്രം കടത്തിയത് കിലോക്കണക്കിന് എം.ഡി.എം.എ

തൃശൂർ: പുഴയ്‌ക്കൽ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി വിക്രം നേതൃത്വം നൽകുന്ന ‘വീക്കീസ് ഗ്യാങ്ങി’ന് അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വിക്കീസ് ഗ്യാങി’ന് ദക്ഷിണേന്ത്യയിലാകെ എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് വിതരണ ശൃംഖലയുണ്ട്. റിമാൻഡിലുള്ള പ്രതിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിക്രമിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്നിന്റെ ഉറവിടമടക്കം ശൃംഖലയുടെ കൂടുതൽ വിവരം ലഭിക്കും. ലഹരികടത്തുകേസിൽ ബംഗളൂരു ജയിലിൽ കഴിഞ്ഞിരുന്ന വിക്രം ജാമ്യത്തിലിറങ്ങിയശേഷം ജയിലിൽ പരിചയപ്പെട്ട ലഹരി കേസ് പ്രതികളുമായി ചേർന്ന് വിക്കീസ് ഗ്യാങ് ആരംഭിച്ചു.
അമ്പതോളം പേർ പ്രവർത്തിക്കുന്ന സംഘത്തിലെ അഞ്ചുപേർക്ക് മാത്രമേ വിക്കിയെ നേരിട്ട് അറിയൂ. വിക്രമിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസാണ് കേരളത്തിൽ ഗ്യാങിന്റെ തലവൻ. ഇയാളാണ് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലും ഗുരുവായൂരിലും എത്തിച്ച ശേഷം കൊച്ചിയടക്കമുള്ള സ്ഥലങ്ങളിലേക്ക് ചെറുകിട വിതരണക്കാർ വഴി എത്തിക്കുന്നതാണ് രീതി. ചില സിനിമ ലൊക്കേഷനുകളിലും കൊച്ചിയിൽ ഡിജെ പാർട്ടിക്കും ഈ സംഘം എം.ഡി.എം.എ എത്തിച്ച് നൽകിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ കിലോക്കണക്കിന് എം.ഡി.എം.എയാണ് ഈ സംഘം കേരളത്തിലേക്ക് മാത്രം കടത്തിയത്. വെള്ള ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയാണ് കേരളത്തിലേക്ക് എത്തുന്നതിൽ അധികവും. കേരളത്തിലേക്കുള്ള മയക്കുമരുന്ന് എത്തിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സുകളും പൊലീസ് നിരീക്ഷണത്തിലാണ്.
Kerala
കീം 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടി


2025-26 വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (KEAM 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി.വിദ്യാർത്ഥികൾക്ക് മാർച്ച് 12 വൈകുന്നേരം 5വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Kerala
50 ലക്ഷത്തോളം പേർക്ക് ജീവിതശൈലീരോഗ സാധ്യത


സംസ്ഥാനത്ത് ജീവിതശൈലീ രോഗ നിർണയ സർവേയുടെ രണ്ടാം ഘട്ടത്തിൽ രോഗസാധ്യത കണ്ടെത്തിയത് 50 ലക്ഷത്തോളം പേരിൽ.30 വയസ്സിന് മുകളിലുള്ള 1.12 കോടി ആളുകളിൽ സർവേ നടത്തിയതിൽ 49.99 ലക്ഷം പേർക്ക് രക്തസമ്മർദവും പ്രമേഹവും വരാനുള്ള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തൽ.ആർദ്രം പദ്ധതിയുടെ ഭാഗമായാണ് സർവേ. ‘ശൈലി’ ആപ്പ് ഉപയോഗിച്ച് ആശ പ്രവർത്തകരാണ് വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്.ആദ്യ ഘട്ടത്തിൽ 1.54 കോടി പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇതിൽ 27.91 ലക്ഷം പേർക്ക് ജീവിത ശൈലീരോഗ സാധ്യത കണ്ടെത്തി.കഴിഞ്ഞ വർഷം ജൂണിലാണ് രണ്ടാം ഘട്ട സർവേ ആരംഭിച്ചത്.
2.23 ലക്ഷം പേർക്ക് കാൻസർരോഗ സാധ്യതയും 4.17 ലക്ഷം പേർക്ക് ശ്വാസകോശ രോഗ സാധ്യതയും കണ്ടെത്തിയിട്ടുണ്ട്.രണ്ടാംഘട്ട സർവേയിൽ കുഷ്ഠ രോഗം, മാനസിക വെല്ലുവിളി, കാഴ്ച പരിമിതി, കേൾവി കുറവ് തുടങ്ങിയ അവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.2.66 ലക്ഷം പേർക്കാണ് കുഷ്ഠരോഗ സാധ്യത കണ്ടെത്തിയത്. 33.70 പേർക്ക് കാഴ്ചപരിമിതിക്കും 4.54 ലക്ഷം പേർക്ക് കേൾവി തകരാറിനും സാധ്യത കണ്ടെത്തി. 1.40 ലക്ഷം പേർക്ക് മാനസിക വെല്ലുവിളി സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. 14.92 ലക്ഷംപേർ രക്താതി സമ്മർദം ഉള്ളവരാണെന്നും കണ്ടെത്തി.
Kerala
ശബരിമല ദർശന രീതിയിൽ മാറ്റം


ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. 18-ാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലെത്തി നേരിട്ട് ഭഗവാനെ തൊഴുന്നതിനുള്ള സംവിധാനം ആണ് ഒരുക്കാൻ പോകുന്നത്. മാർച്ച് 15 ഇത് പരീക്ഷിക്കും. ഇത് വിജയിച്ചാൽ വിഷു പൂജയ്ക്ക് നടപ്പിലാക്കും. ഇതും വിജയിച്ചാൽ മണ്ഡലകാലത്തിൽ നടപ്പിലാക്കും.
നിലവിൽ ഭഗവാനെ ദർശിക്കുവാൻ 5 സെക്കൻ്റ് സമയമാണ് ലഭിക്കുന്നതെങ്കിൽ ഈ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻ്റ് വരെ നേരിട്ട് ദർശനം ലഭിക്കുന്നു. മേടമാസത്തിൽ വിഷു അടിയന്തിരങ്ങൾക്കായി നട തുറക്കുന്ന വേളയിൽ ഈ സംവിധാനം പൂർണ്ണമായും നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. വിഷുവിന് ഇത് വിജയകരമായാൽ തുടർന്ന് ശബരിമലയിൽ ഈ ദർശന രീതിയാകും അവലംബിക്കുക. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്‌ണൻ, ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എസ് ശ്രീജിത് ഐ പി എസ് എന്നിവരുമായുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേയ്ക്ക് ദേവസ്വം ബോർഡ് കടക്കുന്നത്.
ആഗോള അയ്യപ്പസംഗമം മെയ്‌മാസത്തിൽ (ഇടവമാസപൂജക്കായി) നടതുറക്കുന്ന വേളയിൽ പമ്പയിൽവച്ച് സംഘടിപ്പിക്കുന്നു. 50 ലേറെ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്