Connect with us

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം: രോഹിണി ആരാധന വ്യാഴാഴ്ച

Published

on

Share our post

കൊട്ടിയൂർ : കൊട്ടിയൂരില്‍ വൈശാശാഖോത്സവത്തിലെ നാല് ആരാധനാ പൂജകളില്‍ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം എന്നിവ നടത്തും.

സന്ധ്യക്ക് പാലമൃതഭിഷേകവും കളഭാഭിഷേകവും. പാലമൃത് അഭിഷേകത്തിനുള്ള പഞ്ചഗവ്യം കൊട്ടിയൂരില്‍ തന്നെയാണ് തയ്യാറാക്കുന്നത്. കോട്ടയം പടിഞ്ഞാറേ കോവിലകത്ത് നിന്ന് നല്‍കുന്ന പൂജാ വസ്തുക്കളാണ് രോഹിണി നാള്‍ ആരാധനാ പൂജയ്ക്ക് ഉപയോഗിക്കുന്നത്.
രോഹിണി ആരാധനയിലെ സുപ്രധാന ചടങ്ങ് കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലിയാണ്. ആലിംഗന പുഷ്പാഞ്ജലി സമയത്ത് പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയില്‍ ആർക്കും ഇറങ്ങാൻ അനുവാദമില്ല. ഓച്ചറും സംഘവും നടത്തുന്ന വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രോച്ചാരണങ്ങളോടെ തുളസി കതിരും ജലവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു നടത്തുന്ന പൂജയാണ് ആലിംഗന പുഷ്പാഞ്ജലി.


Share our post

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!