Kerala
11 നിയമസഭാ സീറ്റില്‍ ബി.ജെ.പി ഒന്നാമത്, എല്ലാം എല്‍.ഡി.എഫ് സിറ്റിങ് സീറ്റുകള്‍, 110 ഇടത്ത് യു.ഡി.എഫ് മുന്നില്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ലോക്‌സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബി.ജെ.പി നിയമസഭയിലും ഇടതിനോട് ബലാംബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കേരള രാഷ്ട്രീയത്തില്‍ കൗതുകമുണര്‍ത്തുന്നതാണ്.
11 നിയമസഭാ സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്താനായി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂര്‍, വി.ശിവന്‍കുട്ടിയുടെ നേമം, ആര്‍.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് നേടിയ മുന്നണികള്‍ (ബ്രായ്ക്കറ്റില്‍ 2021-ല്‍ ജയിച്ച മുന്നണി)
UDF | LDF | NDA |
തിരുവനന്തപുരം (LDF) | വര്‍ക്കല (LDF) | കഴക്കൂട്ടം (LDF) |
പാറശ്ശാല(LDF) | മാവേലിക്കര (LDF) | വട്ടിയൂര്‍ക്കാവ് (LDF) |
കോവളം (UDF) | കുന്നത്തൂര്‍ (LDF) | നേമം (LDF) |
നെയ്യാറ്റിന്‍കര (LDF) | കൊട്ടാരക്കര (LDF) | ആറ്റിങ്ങല്‍ (LDF) |
ചിറയിന്‍കീഴ് (LDF) | വൈക്കം (LDF) | കാട്ടാക്കട (LDF) |
നെടുമങ്ങാട് (LDF) | കൈപ്പമംഗലം(LDF) | മണലൂര്‍ (LDF) |
വാമനപുരം (LDF) | കൊടുങ്ങല്ലൂര്‍ (LDF) | ഒല്ലൂര്‍ (LDF) |
അരുവിക്കര (LDF) | തരൂര്‍ (LDF) | തൃശൂര്‍ (LDF) |
ചവറ (LDF) | ആലത്തൂര്‍ (LDF) | നാട്ടിക (LDF) |
പുനലൂര്‍(LDF) | കുന്നംകുളം (LDF) | പുതുക്കാട് (LDF) |
ചടയമംഗലം (LDF) | ഷൊറണൂര്‍ (LDF) | ഇരിഞ്ഞാലക്കുട (LDF) |
കുണ്ടറ (UDF) | മലമ്പുഴ (LDF) | |
കൊല്ലം (LDF) | തലശ്ശേരി (LDF) | |
ഇരവിപുരം (LDF) | ധര്‍മടം (LDF) | |
ചാത്തന്നൂര്‍ (LDF) | മട്ടന്നൂര്‍ (LDF) | |
കാഞ്ഞിരപ്പള്ളി (LDF) | കാഞ്ഞങ്ങാട് (LDF) | |
പൂഞ്ഞാര്‍ (LDF) | പയ്യന്നൂര്‍ (LDF) | |
തിരുവല്ല (LDF) | കല്ല്യാശ്ശേരി (LDF) | |
റാന്നി (LDF) | ചേലക്കര (LDF) | |
ആറന്മുള (LDF) | ||
കോന്നി (LDF) | ||
അടൂര്‍ (LDF) | ||
ചങ്ങനാശ്ശേരി (LDF) | ||
കുട്ടനാട് (LDF) | ||
ചെങ്ങന്നൂര്‍ (LDF) | ||
പത്തനാപുരം (LDF) | ||
അരൂര്‍ (LDF) | ||
ചേര്‍ത്തല(LDF) | ||
ആലപ്പുഴ (LDF) | ||
അമ്പലപ്പുഴ (LDF) | ||
ഹരിപ്പാട് (UDF) | ||
കായംകുളം (LDF) | ||
കരുനാഗപ്പള്ളി (LDF) | ||
പിറവം (UDF) | ||
പാല(UDF) | ||
കടുത്തുരുത്തി (UDF) | ||
ഏറ്റുമാനൂര്‍ (LDF) | ||
കോട്ടയം (UDF) | ||
പുതുപ്പള്ളി(UDF) | ||
മൂവാറ്റുപുഴ (UDF) | ||
കോതമംഗലം (LDF) | ||
ദേവികുളം (LDF) | ||
ഉടുമ്പന്‍ചോല (LDF) | ||
തൊടുപുഴ (UDF) | ||
ഇടുക്കി (LDF) | ||
പീരുമേട് (LDF) | ||
കളമശ്ശേരി (LDF) | ||
പറവൂര്‍ (UDF) | ||
വൈപ്പിന്‍ (LDF) | ||
എറണാകുളം (UDF) | ||
തൃക്കാക്കര (UDF) | ||
തൃപ്പൂണിത്തുറ (UDF) | ||
കൊച്ചി (LDF) | ||
ചാലക്കുടി (UDF) | ||
പെരുമ്പാവൂര്‍(UDF) | ||
ആലുവ (UDF) | ||
കുന്നത്ത്‌നാട് (LDF) | ||
ഗുരുവായൂര്‍ (LDF) | ||
ചിറ്റൂര്‍ (LDF) | ||
നെന്മാറ (LDF) | ||
വടക്കാഞ്ചേരി (LDF) | ||
പട്ടാമ്പി (LDF) | ||
ഒറ്റപ്പാലം (LDF) | ||
കോങ്ങാട് (LDF) | ||
മണ്ണാര്‍ക്കാട് (UDF) | ||
പാലക്കാട് (UDF) | ||
തിരൂരങ്ങാടി (UDF) | ||
താനൂര്‍ (LDF) | ||
തിരൂര്‍ (UDF) | ||
കോട്ടക്കല്‍ (UDF) | ||
തവനൂർ (LDF) | ||
പൊന്നാനി (LDF) | ||
തൃത്താല (LDF) | ||
കൊണ്ടോട്ടി(UDF) | ||
മഞ്ചേരി (UDF) | ||
പെരിന്തല്‍മണ്ണ (UDF) | ||
മലപ്പുറം (UDF) | ||
വേങ്ങര (UDF) | ||
വള്ളിക്കുന്ന് (UDF) | ||
ബാലുശ്ശേരി (LDF) | ||
എലത്തൂര്‍(LDF) | ||
കോഴിക്കോട് നോര്‍ത്ത് (LDF) | ||
കോഴിക്കോട് സൗത്ത് (LDF) | ||
ബേപ്പൂര്‍ (LDF) | ||
കുന്ദമംഗലം(LDF) | ||
കൊടുവള്ളി (UDF) | ||
മാനന്തവാടി(LDF) | ||
സുല്‍ത്താന്‍ ബത്തേരി (UDF) | ||
കല്‍പറ്റ (UDF) | ||
തിരുവമ്പാടി (LDF) | ||
ഏറനാട് (UDF) | ||
നിലമ്പൂര്‍ (LDF) | ||
വണ്ടൂര്‍ (UDF) | ||
കൂത്തുപറമ്പ് (LDF) | ||
വടകര (UDF) | ||
കുറ്റിയാടി (LDF) | ||
നാദാപുരം (LDF) | ||
കൊയിലാണ്ടി (LDF) | ||
പേരാമ്പ്ര (LDF) | ||
തളിപ്പറമ്പ്(LDF) | ||
ഇരിക്കൂര്‍ (UDF) | ||
അഴീക്കോട് (LDF) | ||
കണ്ണൂര്‍(LDF) | ||
പേരാവൂര്‍ (UDF) | ||
മഞ്ചേശ്വരം (UDF) | ||
കാസര്‍കോട് (UDF) | ||
ഉദുമ (LDF) | ||
തൃക്കരിപ്പൂര്‍ (LDF) | ||
മങ്കട (UDF) | ||
അങ്കമാലി (UDF) |
Breaking News
കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.
സിങ്കപ്പൂരും അതീവ ജാഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.
എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.
Kerala
സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ; 1,60,000 അധ്യാപകർ പരിശീലകരാകും

തിരുവനന്തപുരം: വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭഗമായാണ് സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്. അടുത്തദിവസം പാഠപുസ്‌തകം കുട്ടികളുടെ കൈകളിലെത്തും.
നൃത്തവും ഫിറ്റ്‌നസ് വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ് ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ് ചിത്രം സഹിതം പഠിപ്പിക്കുന്നത്. അതിന്റെ ഉത്‌ഭവവും മറ്റ് വിവരങ്ങളുമുണ്ട്. ബ്രേക്ക് ഡാൻസിനെകുറിച്ചും ഈ പാഠഭാഗത്ത് പഠിപ്പിക്കുന്നുണ്ട്. ഡ്രംബീറ്റുകൾക്കൊപ്പം സൂംബാ ഡൻസ് ചെയ്യാനും പരിശീലിപ്പിക്കുന്നുണ്ട്. ലഹിരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും അവ ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും അദ്ദേഹം നിർദേശം നൽകിയത്.
സംസ്ഥാനത്തെ യുപി മുതൽ എച്ച്‌എസ് വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലിപ്പിക്കുമെന്ന് എസ്‌സിഇർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. അതോടെ 1,60,000 അധ്യാപകർ സൂംബ പരിശീലകരാകും. നിലവിൽ നടക്കുന്ന അധ്യാപക പരിശീലത്തിന്റെ ഭാഗമായാണ് ഇവയും പഠിപ്പിക്കുന്നത്. ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കിടയിൽ ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് എസ്‌സിഇആർടി റിസർച്ച് ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.സ്‌കൂൾ തുറന്നാലുടൻ മുഴവൻ വിദ്യാർഥികളെയും സൂംബ ഡാൻസ് ചെയ്യിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളിൽ അസംബ്ലിയുടെ ഭാഗമായി ഇവ ചെയ്യാനാകും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇവ എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Kerala
വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്. കിഫ്കോൺ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.
കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമിക്കുന്നത്. ഇതിനായി മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലയിട്ടത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ടൗൺഷിപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ് നിർമിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ഉൾപ്പെടെയാണ് ടൗൺഷിപ്പ് നിർമിക്കുന്നത്.
എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച കലക്ടറുടെ നടപടി സാധൂകരിച്ചു.മെയ് 12ലെ ഉത്തരവ് പ്രകാരം വയനാട് കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.
20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കും.
മാതൃകാ വീടൊരുങ്ങുന്നു
മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ് തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏപ്രിൽ 16ന് ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച് സോണുകളായാണ് നിർമാണം. ആദ്യസോണിൽ മാതൃകാ വീട് ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്.
ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന് ഏഴ്‌സെന്റ് വീതമെന്ന നിലയിലാണ് ഭൂമി ക്രമീകരിച്ചത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ് പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ശ്രമം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്