Connect with us

Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

Published

on

Share our post

തിരുവനന്തപുരം : പ്രശസ്‌ത മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് എ.കെ. ഭാസ്കർ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്: മീനാക്ഷി ഭാസ്കർ. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ: രമ.ബി.ഭാസ്‌കർ. മകൾ ബിന്ദു ഭാസ്ക‌ർ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം-ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിൻ്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്‌മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിൻ്റെ സഹപത്രാധിപർ, 1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു. 1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്‌ടറും കൺസൽറ്റൻ്റും എന്നീ നിലകളിൽ പ്രവർത്തിച്ചു.

തകഴിയുടെ പ്രശസ്‌ത നോവൽ കയർ അതേപേരിൽ എം.എസ്. സത്യുവിന്റെ സംവിധാനത്തിൽ ഹിന്ദി സീരിയലായി ഇറക്കി. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദർശന് വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിൻ്റെ ഉപദേശകനായി 1989 മുതൽ 1992 വരെ സേവനമനുഷ്‌ഠിച്ചു. 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു.


Share our post

Kerala

വടകരയിൽ പിടിയിലായത് ഒമ്പതിലും പത്തിലും പഠിക്കുന്ന അഞ്ച് കുട്ടികൾ, മോഷ്ടിച്ചത് ആറ് ബൈക്ക്, ആവശ്യം ലഹരി കടത്ത്

Published

on

Share our post

കോഴിക്കോട്: വടകരയിൽ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്.ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു.


Share our post
Continue Reading

Kerala

തൊഴിൽ, വിസ തട്ടിപ്പുകൾ: ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ

Published

on

Share our post

സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം മുടക്കുന്നതിന് മുമ്പ് ഏജൻസിയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഗൗരവമായി അന്വേഷിക്കണം. ഇതൊന്നും കാര്യമാക്കാതെ പലരും വിദേശത്ത് പെട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിയുന്നതും സർക്കാർ അംഗീകൃത സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടും. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ചെയർമാൻ പറഞ്ഞു.

സിറ്റിംഗിൽ പരിഗണിച്ച 38 പരാതികളിൽ 21 എണ്ണം തീർപ്പാക്കി. 17 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി എട്ട് പരാതികൾ ലഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, എയ്ഡഡ് നിയമനം, അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. യുവജന കമ്മീഷൻ അംഗങ്ങളായ കെ.പി ഷജീറ, പി.പി രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kerala

സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷൻ നിയമനം

Published

on

Share our post

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കണ്ണൂർ മേഖല കാര്യാലയത്തിന് കീഴിൽ സീനിയർ എഞ്ചിനീയർ, പ്രൊജക്ട് കമ്മീഷണർ എന്നിവരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. സീനിയർ എഞ്ചിനീയർ യോഗ്യത: ബി.ടെക് (സിവിൽ/മെക്കാനിക്കൽ), ജല വിതരണ പദ്ധതി രൂപകൽപന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിനും ഏഴു വർഷത്തെ പ്രവൃത്തി പരിചയം, കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി.ടെക് സിവിൽ, രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്ങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലിചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണർക്കുള്ള യോഗ്യത. അഭിമുഖം മാർച്ച് 17 ന് രാവിലെ 10.30 ന് തളാപ്പ് എകെജി ഹോസ്പിറ്റലിനു സമീപമുള്ള ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497 2707601, 8281112248.


Share our post
Continue Reading

Trending

error: Content is protected !!