ദേശീയപാത ബൈപാസിലെ പ്രധാന മേല്‍പാലങ്ങളിലൊന്നായ തൊണ്ടയാട് പാലം തുറന്നു

Share our post

കോഴിക്കോട് ∙ വെങ്ങളം മുതല്‍ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേല്‍പാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഈ പാലം വഴി പോകാം. 14.5 മീറ്റർ വീതിയില്‍ 479 മീറ്റർ നീളത്തിലാണ് പുതിയ പാലം. തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിലവിലുള്ള പഴയ മേല്‍പാലം 12 മീറ്റർ വീതിയിലാണ്. രാമനാട്ടുകരയില്‍നിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പഴയ പാലം ഉപയോഗിക്കണം.

വെങ്ങളം – രാമനാട്ടുകര ബൈപാസ് പൂർത്തിയാകുമ്ബോള്‍ 7 മേല്‍പാലങ്ങളാണു വരിക. തൊണ്ടയാടും രാമനാട്ടുകരയിലും നിലവില്‍ ഓരോ മേല്‍പാലങ്ങള്‍ ഉള്ളതിനാല്‍ പുതുതായി ഓരോന്നു വീതമാണ് നിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാള്‍, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിലാണ് 2 മേല്‍പാലങ്ങള്‍ വീതം നിർമിക്കാനുള്ളത്. ഇതില്‍ അഴിഞ്ഞിലത്ത് 2 പാലവും തുറന്നു. മറ്റിടങ്ങളില്‍ പൂളാടിക്കുന്ന് ഒഴികെ നാലിടത്തും ഓരോ പാലം വീതം നിർമാണം പൂർത്തിയായി. അപ്രോച്ച്‌ റോഡുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!