THALASSERRY
പള്ളൂർ സിഗ്നലിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു

മാഹി: ഉദ്ഘാടനം കഴിഞ്ഞ് 100 നാൾ വാഹനാപകടങ്ങൾ സ്ഥിരമായ മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിന് മുന്നിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏറെ പരാതികൾക്കൊടുവിലാണ് സിഗ്നൽ പോയൻറ് ഉണ്ടെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നൽ പോയന്റ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എൻ.എച്ച് എ.ഐ ഉദ്യോഗസ്ഥ സംഘവും ബുധനാഴ്ച സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. രാവിലെ 11നാണ് സ്പീക്കർ സിഗ്നൽ പോയന്റ് സന്ദർശിക്കുക. അപകടങ്ങൾനടന്ന് മരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. രമേശ് പറമ്പത്ത് എം.എൽ.എ, റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻദാസ് എന്നിവരും സംഘത്തിലുണ്ടാവും.
ഒട്ടേറെ അപാകതകൾ സിഗ്നൽ പോയൻറിൽ നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ബൈപാസ് പാതയിൽ വാഹനങ്ങൾ സിഗ്നൽ ലൈറ്റ് എത്തുന്നതിന് 200 മീറ്ററിന് മുമ്പ് ബൈപാസിൽ ഇരുവശത്തും സൂചനാ ബോർഡുകൾ സ്ഥാപിക്കേണ്ടതായിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോൾ മാത്രമാണ് കഴിഞ്ഞ ദിവസം അധികൃതർ അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നലിലെ അപകടങ്ങൾ ഒഴിവാക്കുവാൻ സാധ്യമായ നടപടികൾ എടുക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ.ടി യു.മുജീബ് അറിയിച്ചു. ആറിന് കണ്ണൂരിൽ ചേരുന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗത്തിൽ ദേശീയപാത അതോറിറ്റി അധികൃതരും പങ്കെടുക്കും. ചെറുതും വലുതുമായ അപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ട പ്പെടുകയുണ്ടായി.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്