അഭിമാന പോരാട്ടത്തില്‍ കോട്ടയം; കോട്ട പിടിച്ച് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആരാണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പാണിന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ഇക്കുറി അങ്കത്തട്ടിലിറങ്ങിയത്. അഭിമാനപ്പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫിന്റെ പഴയ കോട്ട ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം. കേരളാ കോണ്‍ഗ്രസുകാര്‍ ചരിത്രത്തിലാദ്യമായി നേര്‍ക്കുനേര്‍ നിന്ന് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലില്‍ മത്സരിച്ച കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് മിന്നുന്ന ജയം. ഇത് വെറും വിജയം മാത്രമല്ല. നിലനില്‍പ്പിന്റെയും അസ്ഥിത്വത്തിന്റെയും കൂടെ വിജയമാണിത്. കാരണം ഒരു ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിക്കണമെങ്കിലും സ്വന്തമായി ചിഹ്നം അനുവദിക്കണമെങ്കിലും സ്വന്തമായി ഒരു എം.പി വേണമായിരുന്നു. കാത്തിരിപ്പിന്റെ കൂടി ഉത്തരമാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് ഇരട്ടി മധുരമുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഈ വിജയം ഒരു ചരിത്ര നിയോഗം കൂടിയാവുകയാണ്.