വടകരയിൽ ഷാഫി പറമ്പിൽ

വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസുമായി സ്ഥാനാർത്ഥികൾ വാർത്തകളിൽ നിറഞ്ഞു നിന്നു. ഒടുവിൽ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തി ഷാഫി പറമ്പിലിന് മിന്നും വിജയം. കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പരാജയപ്പെടുത്തിയത്.ഏതൊരു തരംഗത്തേയും അതിജീവിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടും ഒരുകാലത്ത് പൊന്നാപുരം കോട്ടയായിരുന്ന വടകര കൈവിട്ട് പോയത് അക്ഷരാര്‍ത്ഥത്തില്‍ സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.