ഹജ്: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പുറപ്പെട്ടത് 1083 പേർ

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇതുവരെ 3 സർവീസുകളിലായി ഹജ് തീർഥാടനത്തിന് പുറപ്പെട്ടത് 1083 പേർ. സ്ത്രീകൾ മാത്രം യാത്രക്കാരായ ആദ്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.10ന് പുറപ്പെട്ടു. ഹജ് തീർഥാടകരെ ക്യാംപിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തിക്കുന്നതിന്റെ ബസിന്റെ ഫ്ലാഗ് ഓഫ് കെ.കെ.ഷൈലജ എം.എൽ.എ നിർവഹിച്ചു. യാത്രാ രേഖകളുടെ കൈമാറ്റച്ചടങ്ങ് കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി ഉദ്ഘാടനം ചെയ്തു. അധ്യാപികയായ നൂർജഹാൻ ആണ് സ്ത്രീകൾ മാത്രമുള്ള വിമാനത്തിലെ വൊളന്റിയർ ആയി അനുഗമിച്ചത്. ഇന്നലെ 2 സർവീസുകളാണ് ഉണ്ടായിരുന്നത്. ആദ്യ വിമാനത്തിൽ 184 പുരുഷൻമാരും 177 സ്ത്രീകളുമാണ് യാത്രയായത്. ഫ്ലാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി, പി.പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, അബ്ദുൽ കാദർ സഖാഫി, ഹജ് കമ്മിറ്റി അംഗങ്ങളായ പി.പി.മുഹമ്മദ്റാഫി. പി.ടി.അക്ബർ, ക്യാംപ് കൺവീനർമാരായ സി.കെ.സുബൈർ ഹാജി, നിസാർ അതിരകം, ഹെൽപ് ഡെസ്ക് ഇൻ ചാർജ് എം.സി.കെ.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. കണ്ണൂരിൽ നിന്നുള്ള നാലാമത്തെ ഹജ് വിമാനം നാളെ വെളുപ്പിന് 5.15ന് പുറപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!