ആറ്റിങ്ങലിൽ അവസാന ലാപ്പിൽ വിജയക്കൊടി പറത്തി അടൂർ പ്രകാശ്

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയ തീരത്തേക്ക് തുഴഞ്ഞെത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.പിയുമായ അടൂർ പ്രകാശ് . ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് അവസാന നിമിഷം വരെ ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടത്. 1708 വീട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെ പിന്തള്ളി ഫോട്ടോ ഫിനിഷിലേക്ക് അടൂർ പ്രകാശ് എത്തിയത്.ഒന്നും രണ്ടും സ്ഥാനക്കാരേക്കാൾ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പിയുടെ വി. മുരളീധരൻ മൂന്നാമതായി പിന്തള്ളപ്പെട്ടു. എൽ.ഡി.എഫും യു.ഡി.എഫും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറിമാറി വരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ കാണാനായത്.ആദ്യ മണിക്കൂറുകളിൽ അടൂർ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിർത്തുകയായിരുന്നു. എങ്കിലും വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ ആർക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിരുന്നില്ല. എങ്കിലും അവസാന ലാപ്പിലാണ് 322884 വോട്ടിന് അടൂർ പ്രകാശ് വിജയിച്ചത്.