Connect with us

Kannur

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

ത​ളി​പ്പ​റ​മ്പ്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.ഞാ​റ്റു​വ​യ​ല്‍ സി.​എ​ച്ച് റോ​ഡി​ലെ ടി.​കെ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് (31)ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള ഡ​ന്‍സാ​ഫ് ടീ​മി​ന്റെ​യും ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്കി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍മ​ശാ​ല-​പ​റ​ശ്ശി​നി​ക്ക​ട​വ് റോ​ഡി​ൽ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് 4.400 ഗ്രാം ​എം.​ഡി.​എം.​എ സ​ഹി​തം പി​ടി​കൂ​ടി​യ​ത്.മാ​സ​ങ്ങ​ളാ​യി ല​ഹ​രി​വി​രു​ദ്ധ പൊ​ലീ​സ് സം​ഘ​മാ​യ ഡ​ന്‍സാ​ഫ് ടീം ​റി​യാ​സി​നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ എം.​ഡി.​എം.​എ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് റി​യാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


Share our post

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

ക​ണ്ണൂ​ർ: സ​ർ​ക്കാ​റും വി​വി​ധ സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ 13 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യി. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് തു​ട​രു​മ്പോ​ൾ ​പ​റ്റി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​യി കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​രു​ന്ന കാ​ഴ്ച​യാ​ണ്.

ഏ​ഴ് പ​രാ​തി​ക​ളി​ൽ സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം, ചൊ​ക്ലി, ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രേ​ഡി​ങി​നാ​യി പ​ണം കൈ​മാ​റി​യ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ടെ​ല​ഗ്രാം വ​ഴി ട്രേ​ഡി​ങ് ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം നി​ക്ഷേ​പി​ച്ച പ​ണ​മോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ചൊ​ക്ലി സ്വ​ദേ​ശി​നി​ക്ക് 2.38 ല​ക്ഷ​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം ക​ണ്ട് ഷോ​പി​ഫൈ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക്ക് 68,199 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. പ​രാ​തി​ക്കാ​ര​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​രാ​തി​ക്കാ​ര​ന്റെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​നി​ക്ക് 19,740 രൂ​പ ന​ഷ്ട​മാ​യി. വാ​ട്സ് ആ​പ് വ​ഴി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് 9001രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​രി​യെ എ​സ്.​ബി.​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഓ​ഫി​സി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ക​യും ഡി-​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന ഡെ​ബി​റ്റ് കാ​ർ​ഡി​ന്റെ വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും ക​ര​സ്ഥ​മാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഒ.​എ​ൽ.​എ​ക്സി​ൽ പ​ര​സ്യം ക​ണ്ട് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി വാ​ട്സ് ആ​പ് വ​ഴി ചാ​റ്റ് ചെ​യ്ത് അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ല്‍കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് 26000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന ഫേ​സ്ബു​ക്ക് വ​ഴി ബ​ന്ധ​പ്പെ​ട്ട് വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​ടെ 25,000 രൂ​പ ത​ട്ടി.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ​റ്റി നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൈ​ബ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!