Kerala
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം, സമ്മാനങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ച് സര്‍ക്കാര്‍; ആശംസിച്ച് മുഖ്യമന്ത്രി

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ ഹൈടെക്കായി. റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറി. ഇതിനെയെല്ലാം ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയകാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ൽ പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം തുടങ്ങിയത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾ ഉണ്ടാക്കി. കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമായി മാറി. പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോർട്ടിൽ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാമ്പുകൾക്ക് മാളമുണ്ട്…’; അവധി കിട്ടാത്തതിന് വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; എസ്.ഐക്ക് സ്ഥലംമാറ്റം


കോഴിക്കോട്: അവധി നല്‍കാത്തതിന് പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നാടകഗാനം പോസ്റ്റുചെയ്ത എസ്‌ഐയെ സ്ഥലംമാറ്റി. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പില്‍ എസ്‌ഐ പ്രശസ്തമായ നാടകഗാനം പോസ്റ്റുചെയ്തത്. ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്.
‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന ഗാനത്തിന് താഴെ ‘എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് എലത്തൂര്‍ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’ എന്ന് കൂടി എഴുതിയിടുകയും ചെയ്തു. ഇതോടെയാണ് മേലുദ്യോഗസ്ഥന്റെ നടപടിയുണ്ടായത്.സ്റ്റേഷനിലെ നാല് പോലീസുകാര്‍ ഗ്രൂപ്പ് അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി ഗാനം പോസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിന്റെ നിലവിലെ എലത്തൂര്‍ ഒഫീഷ്യല്‍ എന്ന പേര് മാറ്റി ടീം എലത്തൂര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇത് എസ്.ഐയാണെന്ന് മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.
Kerala
സംസ്ഥാനത്ത് മസ്റ്ററിങ്ങ് നടത്താത്തവർക്ക് ഈ മാസം 31 ന് ശേഷം റേഷൻ ഇല്ല


തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.95.83 ശതമാനം മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥ• വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.പരമാവധി പേർക്ക് മസ്റ്ററിങ്ങ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻആർകെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിർത്തും. ഇവർക്ക് തൽക്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
Kerala
സ്കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ കൂടി പുസ്തകം, സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത്


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കൈരളി തിയേറ്റർ വളപ്പിൽ സംസ്ഥാന ബുക്ക് മാർക്കിന്റേതാണ് വെൻഡിങ് മെഷീൻ.ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടുന്നവിധമാണ് മെഷീൻ പ്രവർത്തിക്കുന്നത്. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം.മന്ത്രി സജി ചെറിയാൻ മെഷീന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദർശൻ, വിനു എബ്രഹാം, സി. റഹിം തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രസാധകരുടെയും പുസ്തകം ഇവിടെ കിട്ടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്