Connect with us

Kerala

കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയിസി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻ.ഐ.ടിയിൽ ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ്.


Share our post

Kerala

സംസ്ഥാനത്ത് മസ്റ്ററിങ്ങ് നടത്താത്തവർക്ക് ഈ മാസം 31 ന് ശേഷം റേഷൻ ഇല്ല

Published

on

Share our post

തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.95.83 ശതമാനം മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥ• വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.പരമാവധി പേർക്ക് മസ്റ്ററിങ്ങ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻആർകെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിർത്തും. ഇവർക്ക് തൽക്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

സ്കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ കൂടി പുസ്തകം, സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കൈരളി തിയേറ്റർ വളപ്പിൽ സംസ്ഥാന ബുക്ക് മാർക്കിന്റേതാണ് വെൻഡിങ് മെഷീൻ.ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടുന്നവിധമാണ് മെഷീൻ പ്രവർത്തിക്കുന്നത്. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം.മന്ത്രി സജി ചെറിയാൻ മെഷീന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദർശൻ, വിനു എബ്രഹാം, സി. റഹിം തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രസാധകരുടെയും പുസ്തകം ഇവിടെ കിട്ടും.


Share our post
Continue Reading

Kerala

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

Published

on

Share our post

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ചികിത്സയില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു കെ.കെ. കൊച്ച്.1949 ഫെബ്രുവരി രണ്ടാം തീയതി കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി.

സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.1971-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ സാഹിത്യമത്സരത്തില്‍ നാടകരചനയ്ക്ക് രണ്ടാം സമ്മാനം നേടിയിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്.കേരളചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!