കീം പരീക്ഷ: കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി

കണ്ണൂർ : കീം പരീക്ഷയുടെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ പത്ത് മുതല്‍ ഒരു മണി വരെയും ഉച്ചക്ക് ശേഷം മൂന്നര മുതല്‍ അഞ്ച് വരെയും പരീക്ഷ നടക്കും.
പരീക്ഷാര്‍ത്ഥികള്‍ നിശ്ചിത സമയത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് പരീക്ഷ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സര്‍വീസുകളാണ് ക്രമീകരിച്ചത്. യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.