കണ്ണൂർ സൈക്ലിങ് ചലഞ്ച് ഇന്ന് തുടങ്ങും

കണ്ണൂർ : കാനന്നൂർ സൈക്ലിങ് ക്ലബ് ഡെക്കാത്തലോണുമായി സഹകരിച്ച് സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ 23 വരെ 21 ദിവസമാണ് സൈക്കിൾ റൈഡ് നടത്തേണ്ടത്. 21 ദിവസം കൊണ്ട് കുറഞ്ഞത് മുന്നൂറ് കിലോമീറ്റർ റൈഡ് ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റും മെഡലും ലഭിക്കും. ഏറ്റവും കൂടുതൽ ദൂരം റൈഡ് ചെയ്യുന്നവർക്ക് കാഷ് വൗച്ചറുകളുമുണ്ട്. റൈഡുകൾ സ്ട്രാവാ ആപ്പിലാണ് ഷെയർ ചെയ്യേണ്ടത്. ഫോൺ: 9847268888.