ഇനി കണ്ണൂർ വിമാനത്താവളത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം; കൂളിക്കടവ് പാലംപണി പൂർത്തിയായി

Share our post

ഉരുവച്ചാൽ : മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. 6.4 കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിലെ മാണിക്കോത്ത് വയൽ, മട്ടന്നൂർ നഗരസഭയിലെ കുഴിക്കൽ എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിക്കടവിൽ അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെ വാഹനഗതാഗത സൗകര്യമുള്ള പാലം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.

2022 ഒക്ടോബറിലാണ് പാലം നിർമാണം ആരംഭിച്ചത്. 84 മീറ്റർ നീളവും 10.4 മീറ്റർ വീതിയുമുള്ള പാലത്തിൽ ഇരുവശങ്ങളിലും നടപ്പാതയുമുണ്ട്. പാലം യാഥാർഥ്യമാവുന്നതോടെ കൂത്തുപറമ്പിൽനിന്നു മട്ടന്നൂർ നഗരത്തിലൂടെയല്ലാതെ കണ്ണൂർ വിമാനത്താവളത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. മട്ടന്നൂർ നഗരത്തിലെ ഗതാഗത കുരുക്കിനും ആശ്വാസമാവും. വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലെ ഉൽപന്നങ്ങളുടെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നീക്കത്തിനും പാലം ഏറെ ഉപകാരപ്രദമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!