Kerala
തെരഞ്ഞെടുപ്പ് ഫലം; ‘വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി’: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കും മുന്നറിയിപ്പ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പോസ്റ്ററുകള്‍, വീഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.’ വാട്സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയില്‍ അതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയെന്നും കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ പരിഗണിച്ച് അതിന്റെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. രാവിലെ എട്ട് മണിയോടെ ഹോം വോട്ടുകള്‍, അവശ്യ സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും.
ഇതിനായി ഓരോ മണ്ഡലത്തിനും 30 വീതം ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവ ഉച്ച 12 മണിയോടെ എണ്ണിത്തീരുമെന്നാണ് കരുതുന്നത്. നിയമസഭാ മണ്ഡലം തലത്തില്‍ 14 ടേബിളുകളിലായി എട്ടര മണിയോടെ എണ്ണിത്തുടങ്ങുന്ന ഇ.വി.എം വോട്ടെണ്ണല്‍ ഉച്ച രണ്ടുമണിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ ലഭിക്കുന്നതിനായി മീഡിയ സെന്റര്‍ സൗകര്യം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
Kerala
പാമ്പുകൾക്ക് മാളമുണ്ട്…’; അവധി കിട്ടാത്തതിന് വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; എസ്.ഐക്ക് സ്ഥലംമാറ്റം


കോഴിക്കോട്: അവധി നല്‍കാത്തതിന് പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നാടകഗാനം പോസ്റ്റുചെയ്ത എസ്‌ഐയെ സ്ഥലംമാറ്റി. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പില്‍ എസ്‌ഐ പ്രശസ്തമായ നാടകഗാനം പോസ്റ്റുചെയ്തത്. ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്.
‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന ഗാനത്തിന് താഴെ ‘എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് എലത്തൂര്‍ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’ എന്ന് കൂടി എഴുതിയിടുകയും ചെയ്തു. ഇതോടെയാണ് മേലുദ്യോഗസ്ഥന്റെ നടപടിയുണ്ടായത്.സ്റ്റേഷനിലെ നാല് പോലീസുകാര്‍ ഗ്രൂപ്പ് അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി ഗാനം പോസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിന്റെ നിലവിലെ എലത്തൂര്‍ ഒഫീഷ്യല്‍ എന്ന പേര് മാറ്റി ടീം എലത്തൂര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇത് എസ്.ഐയാണെന്ന് മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.
Kerala
സംസ്ഥാനത്ത് മസ്റ്ററിങ്ങ് നടത്താത്തവർക്ക് ഈ മാസം 31 ന് ശേഷം റേഷൻ ഇല്ല


തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുൻഗണന കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.95.83 ശതമാനം മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. റേഷന കടകളിൽ മസ്റ്ററിങ്ങിന് സൗകര്യമുണ്ട്. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങിന് ഉദ്യോഗസ്ഥ• വീടുകളിലെത്തും. മേരാ കെ വൈ സി ആപ്പിലൂടെയും മസ്റ്ററിങ്ങ് നടത്താവുന്നതാണ്.പരമാവധി പേർക്ക് മസ്റ്ററിങ്ങ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിന് പുറത്ത് താമസിക്കുന്നവരെ എൻആർകെ സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിർത്തും. ഇവർക്ക് തൽക്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിങ്ങിന് ശേഷം ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
Kerala
സ്കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ കൂടി പുസ്തകം, സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത്


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കൈരളി തിയേറ്റർ വളപ്പിൽ സംസ്ഥാന ബുക്ക് മാർക്കിന്റേതാണ് വെൻഡിങ് മെഷീൻ.ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടുന്നവിധമാണ് മെഷീൻ പ്രവർത്തിക്കുന്നത്. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം.മന്ത്രി സജി ചെറിയാൻ മെഷീന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദർശൻ, വിനു എബ്രഹാം, സി. റഹിം തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രസാധകരുടെയും പുസ്തകം ഇവിടെ കിട്ടും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്