കോളയാട്ട് വ്യാപാരിയെ അക്രമിച്ച് പരിക്കേല്പിച്ചതായി പരാതി

കോളയാട് : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ അക്രമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കോളയാട് താഴെ ടൗണിലെ പച്ചക്കറി വ്യാപാരി വി.വി. ബാലൻ കട പൂട്ടി വീട്ടിലേക്ക് പോകുമ്പോൾ പുത്തലം രണ്ടാം പാലത്തിന് സമീപം വച്ച് ബൈക്കിലെത്തിയ രണ്ടു പേർ അക്രമിച്ചതായാണ് പരാതി. പരിക്കേറ്റ ബാലനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.