Kerala
ഇതുവരെ യാത്രക്കാര് 11.71 കോടി; കൊച്ചി മെട്രോ ഏഴാം വയസ്സിലേക്ക്
കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയില് സര്വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം. മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളില് മെട്രോയില് പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 90,000 ത്തില് നിന്നാണ് യാത്രക്കാരുടെ എണ്ണത്തില് പെട്ടെന്ന് വര്ധനയുണ്ടായത്.
ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തോടെ മെട്രോ ആസൂത്രണംചെയ്തു നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്ധനയെന്ന് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) അധികൃതര് ചൂണ്ടിക്കാണിക്കുന്നു. നിത്യയാത്രകള്ക്കായി ആളുകള് മെട്രോയെ കൂടുതലായി ആശ്രയിച്ചുതുടങ്ങി. മഴയും വെള്ളക്കെട്ടുമെല്ലാം കാരണമുള്ള ഗതാഗതക്കുരുക്കില്പെടാതെ യാത്ര ചെയ്യാമെന്നതും യാത്രക്കാരെ ആകര്ഷിക്കുന്നുണ്ട്. ഈ വര്ധന നിലനിര്ത്തിക്കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.ആര്.എല്.
കൂടുതല് യാത്രക്കാരെ ആകര്ഷിക്കുന്നതിനായി കാമ്പയിന് ഉള്പ്പെടെയുള്ള പരിപാടികളാണ് ഏഴാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോ ആസൂത്രണം ചെയ്തിരിക്കുന്നത്. സര്വീസ് ആരംഭിച്ചശേഷം ഇതുവരെ ആകെ 11.71 കോടി ആളുകളാണ് മെട്രോയില് യാത്ര ചെയ്തത്. 2017 ജൂണ് 17 നായിരുന്നു മെട്രോയുടെ ഉദ്ഘാടനം. ജൂണ് 19-നാണ് യാത്രാസര്വീസ് തുടങ്ങിയത്. ആലുവയില് നിന്ന് തുടങ്ങിയ യാത്ര ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ വരെയെത്തിയത് ഈ വര്ഷമാണ്. മാര്ച്ചിലായിരുന്നു തൃപ്പൂണിത്തുറ സ്റ്റേഷന്റെ ഉദ്ഘാടനം. നിലവില് 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര് ദൂരം സര്വീസ് നടത്തുന്നുണ്ട് കൊച്ചി മെട്രോ.
കഴിഞ്ഞ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ഇങ്ങനെ-
മേയ് 27-1,05,094
28-1,03,706
29-1,08,357
30-1,00,776
31-1,04,262
കാക്കനാട് മെട്രോ: നിര്മാണക്കരാര് അടുത്തയാഴ്ച നല്കും
മെട്രോയുടെ രണ്ടാംഘട്ടമായി കാക്കനാട്ടേക്ക് ആസൂത്രണം ചെയ്യുന്ന റൂട്ടിന്റെ നിര്മാണം ഉടന് തുടങ്ങുമെന്ന് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) മാനേജിങ് ഡയറക്ടര് ലോക്നാഥ് ബെഹ്റ പറഞ്ഞു. നിര്മാണക്കരാര് അടുത്തയാഴ്ച നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോയ്ക്ക് അനുബന്ധമായി ഒട്ടേറെ വികസനപദ്ധതികള് നടക്കുന്നുണ്ട്. ഇതില് പ്രധാനപ്പെട്ട ഒന്നാണ് കലൂര് ജവാഹര്ലാല് നെഹ്റു സ്റ്റേഡിയത്തില്നിന്ന് കാക്കനാട് ഇന്ഫോപാര്ക്ക് വരെയുള്ള രണ്ടാംഘട്ടം. നിര്മാണം തുടങ്ങി 18 മാസത്തിനുള്ളില് പദ്ധതി പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില് മുന്നൊരുക്കപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നുണ്ട്.
ബെയ്ജിങ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഏഷ്യന് ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ബാങ്കാണ് (എ.ഐ.ഐ.ബി.) മെട്രോയ്ക്ക് രണ്ടാംഘട്ടത്തിന് വായ്പ നല്കാന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമെന്നത് നിലനിര്ത്തിക്കൊണ്ടുപോകുന്നതിനാണ് ശ്രമം. യാത്രക്കാരെ ആകര്ഷിക്കുന്നതിന് കൂടുതല് കാമ്പയിനുകളുള്പ്പെടെ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി.
വരുമാനവര്ധന ലക്ഷ്യമിട്ടുള്ള പദ്ധതികളും മെട്രോയുടെ നേതൃത്വത്തില് നടപ്പാക്കുകയാണ്. പരസ്യവരുമാനത്തിലൂടെ നേട്ടമുണ്ടാക്കാന് മെട്രോയ്ക്ക് കഴിയുന്നുണ്ട്. മെട്രോ സ്റ്റേഷനുകള് സിനിമ, പരസ്യചിത്രീകരണങ്ങള്ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതേരീതിയില് വാട്ടര്മെട്രോയും ഉപയോഗപ്പെടുത്തും. എന്നാല് ബോട്ടുകളുടെ എണ്ണം കുറവായതിനാല് ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള്ക്ക് ബോട്ടുകള് കൂടുതലായി നല്കാനാകുന്നില്ല.
കൊച്ചി കപ്പല്ശാലയില്നിന്ന് നിലവില് 14 ബോട്ടുകള് മാത്രമാണ് മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബോട്ടുകള് ലഭിക്കുന്നതിനനുസരിച്ച് കുമ്പളം, വില്ലിങ്ടണ് ഐലന്ഡ്, പാലിയംതുരുത്ത്, കടമക്കുടി തുടങ്ങിയ റൂട്ടുകളിലേക്ക് സര്വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ടം: യോഗം ഉടന്
മെട്രോയുടെ മൂന്നാംഘട്ടത്തിനുള്ള ശ്രമങ്ങളും കെ.എം.ആര്.എലിന്റെ നേതൃത്വത്തില് തുടങ്ങിയിട്ടുണ്ട്. ആലുവയില്നിന്നും അങ്കമാലിയിലേക്കും നെടുമ്പാശ്ശേരിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി സമഗ്ര ഗതാഗതപദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായസമാഹരണത്തിന് വിവിധ ഏജന്സികളുടെ യോഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം ചേരും.
മെട്രോ നാഴികക്കല്ലുകള്
2004 ഡിസംബര് 22-കൊച്ചിയില് മെട്രോ നടപ്പാക്കാന് മന്ത്രിസഭാ തീരുമാനം
ഡിസംബര് 24-സാധ്യതപഠനത്തിന് ഡി.എം.ആര്.സി.യെ ചുമതലപ്പെടുത്തുന്നു
2005 ഒക്ടോബര് 19-ഡി.എം.ആര്.സി.യെ കണ്സള്ട്ടന്റായി നിയമിക്കുന്നു
2011 ഓഗസ്റ്റ് 2-കൊച്ചി മെട്രോ റെയില് ലിമിറ്റഡ് രൂപവത്കരിച്ചു
2012 സെപ്റ്റംബര് 13-മെട്രോയ്ക്ക് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ് കല്ലിട്ടു
2013 ജൂണ് 7-മെട്രോയുടെ നിര്മാണ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിര്വഹിച്ചു
2017 ജൂണ് 17-കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്വഹിച്ചു
യാത്രക്കാര് ഇതുവരെ 11.71 കോടി
*മെട്രോ സര്വീസ് തുടങ്ങിയതുമുതല് ഈ വര്ഷം മേയ് 30 വരെ 11, 71, 53, 869 പേരാണ് മെട്രോയില് യാത്രചെയ്തത്.
*2023 ജനുവരിയില് ശരാശരി യാത്രക്കാര് 79,130
*2023 ഡിസംബറില് ശരാശരി യാത്രക്കാര് 94000
വാട്ടര് മെട്രോ
* 2023 ഏപ്രില് 25-വാട്ടര്മെട്രോയുടെ സര്വീസ് തുടങ്ങി
* രാജ്യത്തെ ആദ്യ വാട്ടര്മെട്രോയാണ് കൊച്ചിയിലേത്
* വൈറ്റില, കാക്കനാട്, ഹൈക്കോടതി, ബോള്ഗാട്ടി, വൈപ്പിന്, സൗത്ത് ചിറ്റൂര്, ഏലൂര്, ചേരാനല്ലൂര്, ഫോര്ട്ട്കൊച്ചി എന്നിവിടങ്ങളിലേക്കെല്ലാം വാട്ടര് മെട്രോ സര്വീസുണ്ട്
Kerala
മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ഇനി ആധാർ മുഖേന; മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ് അപ്ഡേറ്റ് ചെയ്യാൻ അവസരം. ആർ ടി ഒ-ജോയൻ്റ് ആർ ടി ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകൾ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒടിപി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.
ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാൽ ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സ്വീകരിച്ച് നടപടികൾ പുർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.
Kerala
പി.ജി. മെഡിക്കല് കേരള: മൂന്നാം അലോട്മെന്റ് ഓപ്ഷന് രജിസ്ട്രേഷന് മൂന്നുവരെ
കേരള പ്രവേശന പരീക്ഷാ കമ്മിഷണര് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല് കോഴ്സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന് രജിസ്ട്രേഷന് സൗകര്യം വീണ്ടും ലഭ്യമാക്കി.
Kerala
കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം
മൂന്നാം മോദി സര്ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില് മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്ട്ടുകള്.
നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള് പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.
വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണത്തെ നിലപാടെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന് കൈയയച്ച് പ്രഖ്യാപനങ്ങള് നടത്തി. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു. ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തി. ഇത്തവണ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് എന്ത് സമീപനമാണ് ബജറ്റിൽ സ്വീകരിക്കുക എന്നാണ് ഇനി അറിയാനുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു