സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് പൊതുയോഗം

പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാര ജേതാവ്ഡോ: അമർ രാമചന്ദ്രനെയും ആതുരസേവന രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയ ഡോ.വി.രാമചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.വി.നാരായണൻ അധ്യക്ഷത വഹിച്ചു.സി.കെ.രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ എം.ശൈലജ, കെ.കെ.രാമചന്ദ്രൻ, കെ.എം.രാധാമണി, ജോസഫ് കോക്കാട്ട്, ഒ.ബാലൻ നമ്പ്യാർ, പി.നാണു, കെ.ചന്ദ്രമതി, സി.നാരായണൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ പേരമക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.