Connect with us

Kerala

കുരുമുളക് കച്ചവടം ഇനി ഓൺലൈനിൽ

Published

on

Share our post

മട്ടാഞ്ചേരി: രാജ്യത്തെ കുരുമുളക് കച്ചവടവും ഓൺലൈനിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. കൊച്ചിയിൽ നേരത്തേ ഓൺലൈൻ അവധിവ്യാപാരം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അത് നിർത്തിയിരുന്നു. ശാസ്ത്രീയപരിശോധന പൂർത്തിയാക്കിയ കുരുമുളക് വെയർ ഹൗസുകളിൽ ശേഖരിച്ചശേഷമാണ് ഓൺലൈൻ കച്ചവടം നടത്തുക. ഇതിനുള്ള സംവിധാനങ്ങൾ ഇപ്സ്റ്റയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർക്കും വ്യാപാരികൾക്കുമൊക്കെ സുതാര്യമായി ഇടപാടുകൾ നടത്താമെന്നതാണ് സവിശേഷത. കർഷകന് നല്ല വില ലഭിക്കാൻ വഴിയുമൊരുങ്ങും.

കുരുമുളക് വിൽക്കാനുള്ളവർക്ക് അംഗീകൃത വെയർഹൗസുകളിലോ, സ്വന്തം ഗോഡൗണുകളിലോ ചരക്ക് ശേഖരിക്കാം. ഇതിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ നൽകുന്ന സർട്ടിഫിക്കറ്റിനൊപ്പമാണ് ഓൺലൈനിൽ ചരക്ക് പ്രദർശിപ്പിക്കുക. ആവശ്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷം, വില നിശ്ചയിച്ച് ചരക്ക് വാങ്ങാം. സ്വന്തം ഗോഡൗണുകളിൽ കുരുമുളക് ശേഖരിക്കുന്നവർ 10 ശതമാനം ഡിപ്പോസിറ്റ് നൽകണമെന്നും വ്യവസ്ഥയുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഓൺലൈൻ വ്യാപാരം. ദിവസവും അഞ്ച് മിനിറ്റ് കച്ചവടം നടത്താം. വെള്ളിയാഴ്ച ഓൺലൈൻ വ്യാപാരം തുടങ്ങിയെങ്കിലും വില കുറഞ്ഞതിനാൽ ആരും വിൽക്കാൻ തയ്യാറായില്ല. വാങ്ങലുകാർക്ക് ബാങ്കിൽനിന്ന് വായ്പകൾ ലഭ്യമാക്കുന്നതിന് ഇപ്സ്റ്റ സഹായിക്കും.


Share our post

Kerala

ഒറ്റ ദിവസം കൊണ്ട് സ്വർണ വില കത്തിക്കയറി; പവന് കൂടിയത് 880 രൂപ

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസംകൊണ്ട് കത്തിക്കയറി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റരാത്രികൊണ്ട് കൂടിയത്. വിവാഹ പാർട്ടികളെയും മറ്റും കനത്ത നിരാശയിലാക്കിയാണ് സ്വർണത്തിന്റെ ഇന്നത്തെ മുന്നേറ്റം.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപയുടെ വർധനയാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് ഏറ്റവും കുറഞ്ഞത് പണിക്കൂലിയും നികുതികളും ഉൾപ്പെടെ 71,500 രൂപയാണ് നൽകേണ്ടി വരുന്നത്.18 കാരറ്റ് സ്വർണ വിലയും ഉയർന്നു. ഗ്രാമിന് 90 രൂപ കൂടി 6,770 രൂപയിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.


Share our post
Continue Reading

Kerala

റേഷൻ അരിക്ക് വിലകൂട്ടാൻ സാധ്യത

Published

on

Share our post

തിരുവനന്തപുരം: റേഷൻ അരിക്ക് വിലകൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില നാല് രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാർശ. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് അരി വില കൂട്ടുന്നത്.പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്.3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും സമിതി ശിപാർശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാർശയിലുണ്ട്.


Share our post
Continue Reading

Kerala

കേരളത്തിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം

Published

on

Share our post

കേരളത്തിലെ 10 ജില്ലകളിലുള്ള 74 സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ രാസമാലിന്യങ്ങള്‍ അടക്കം കണ്ടെത്തിയതായി ജലവിഭവമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂര്‍ (21), കാസര്‍കോട് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തിരുവനന്തപുരം (1), തൃശ്ശൂര്‍ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. ലവണാംശം, ഇരുമ്പ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാലനടപടികളൊന്നും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി.


Share our post
Continue Reading

Trending

error: Content is protected !!