കണ്ണൂർ സർവകലാശാല സെനറ്റ്: എസ്.എഫ്.ഐക്ക് ഉജ്വല വിജയം

കണ്ണൂർ : കണ്ണൂർ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. പത്തിൽ ആറ് സീറ്റ് നേടിയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. എസ്.എഫ്.ഐ പാനലിൽ മത്സരിച്ച വൈഷ്‌ണവ് മഹേന്ദ്രൻ, പി. എസ് സഞ്‌ജീവ്, അഖില പീറ്റർ, കെ. ആര്യ, അൽന വിനോദ്, നന്ദഗോപാൽ എന്നിവരാണ് വിജയിച്ചത്. കെ.എസ്.യു സ്ഥാനാർഥികളായ ആഷിത്ത് അശോകൻ, സൂര്യ അലക്‌സ്, എം.എസ്.എഫ് സ്ഥാനാർഥികളായ ടി. പി ഫർഹാന, ടി. കെ മുഹമ്മദ് ഹസീബ് എന്നിവരും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സെനറ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുമായി എസ്.എഫ്.ഐ കണ്ണൂർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കണ്ണൂർ താവക്കര ക്യാമ്പസിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്‌റ്റാൻഡിൽ സമാപിച്ചു. പൊതുയോഗത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോ, പ്രസിഡന്റ് കെ. അനുശ്രീ, സെനറ്റംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. എസ് സഞ്‌ജീവ്, സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവ് മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. വിപിൻരാജ് പായം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വിഷ്‌ണുപ്രസാദ് സ്വാഗതം പറഞ്ഞു.