നാല് വർഷ ബിരുദം;സിലബസുകൾ പത്തിനകം പൂർത്തീകരിക്കണം: മന്ത്രി ബിന്ദു

കണ്ണൂർ: നാലുവർഷ ബിരുദ ഡിഗ്രി കോഴ്സുകളുടെ സിലബസുകള്‍ ജൂണ്‍ പത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . കണ്ണൂർ സർവകലാശാല നാലുവർഷ ബിരുദ ഡിഗ്രി പ്രോഗ്രാമുകളുടെ വിലയിരുത്തല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് മൂന്നുവർഷത്തെ യു.ജി കോഴ്സുകള്‍ കൊണ്ട് വേണ്ടത്ര ക്രെഡിറ്റ് സ്‌കോർ ചെയ്യാനാകുന്നില്ല. ഇതിന് പരിഹാരമായാണ് നാലുവർഷ കോഴ്സുകള്‍ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴ്സുകള്‍ വിദ്യാർത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തത്.മെയിൻ വിഷയങ്ങള്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ വളർത്താനാവശ്യമായ കോഴ്സുകള്‍ തിേരഞ്ഞെടുക്കാം. അദ്ധ്യാപനരീതിയിലും അഴിച്ചുപണി ആവശ്യമാണ്. തൊഴില്‍ നൈപുണ്യത്തിനും പ്ലേസ്‌മെന്റിനുമായി പ്രത്യേക സെല്‍ കോളജുകളില്‍ ആവശ്യമാണ്.
തെക്കൻ കേരളത്തിലെ കോളജുകളില്‍ കെഡിസ്‌കുമായി ചേർന്ന് ഇന്നൊവേഷൻ ഇൻക്യുബേഷൻ സെന്ററുകള്‍ കോളജുകളില്‍ പ്രവർത്തിക്കുന്നുണ്ട്. ദേശിയ അന്താരാഷ്ട്ര കബനികളുമായി കാബസുകളില്‍ ഇൻഡസ്ട്രിയല്‍ പാർക്ക് ആരംഭിക്കുന്നതിനുള്ള ചർച്ച നടക്കുന്നുണ്ട്. അതുപോലെ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള കമ്ബനികളുടെ എം പാനല്‍ ലിസ്റ്റ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സർവകലാശാല വൈസ് ചാൻസിലർ ഡോ.ബിജോയ് നന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോബി കെ.ജോസ്, എൻ.സുകന്യ, ഡോ സുജേന്ദ്രൻ എന്നിവർ സംസാരിച്ചു. നാലുവർഷ യു.ജി കോഴ്സുകളിലെ കുട്ടികളെ സ്വീകരിക്കുന്നതിന് കാമ്ബസുകളും സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു.
അവരുടെ സർഗാത്മകകഴിവുകള്‍ക്കൊപ്പം തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുമായി കാംപസുകളില്‍ ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ ഉള്‍പ്പെടെ സജ്ജമാക്കും. ജൂലായ് ഒന്നോടെ ക്ലാസുകള്‍ ആരംഭിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും അക്കാഡമിക് കലണ്ടർ തയാറാക്കിയത്. അതിന് മുബ് തന്നെ പ്രവേശന നടപടികള്‍ പൂർത്തീകരിക്കണം. പരീക്ഷ, കലാകായിക മത്സരങ്ങള്‍ എന്നിവയെല്ലാം എല്ലാ സർവകലാശാലകളിലും ഒരേ തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം മുതല്‍ അന്തർസർവകലാശാല കലോത്സവം ഉള്‍പ്പെടെ നടത്താനുള്ള ഒരുക്കങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.