Connect with us

Kerala

മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും, അടിമുടി മാറ്റങ്ങള്‍

Published

on

Share our post

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്.എസ്.എൽ.സി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.
പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍.

കാലവർഷമെത്തിയെങ്കിലും അതൊരുപ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.

എസ്.എസ്.എൽ.സി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.


Share our post

Kerala

പൊതുവിതരണം കാര്യക്ഷമമാക്കുക ലക്ഷ്യം; 3872 റേഷൻകടകൾ പൂട്ടാൻ ശുപാർശ

Published

on

Share our post

തിരുവനന്തപുരം: പൊതുവിതരണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ 3872 റേഷൻകടകൾ പൂട്ടാൻ ശുപാർശ. റേഷൻവ്യാപാരികളുടെ വേതനപരിഷ്കരണമടക്കമുള്ള പ്രശ്നം പഠിക്കാൻ നിയോഗിച്ച റേഷനിങ്‌ കൺട്രോളർ കെ. മനോജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടേതാണ് നിർദേശം. 13872 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. ഒരു കടയിൽ പരമാവധി 800 കാർഡുകൾ എന്നനിലയിൽ ക്രമീകരിച്ചാൽ കടകളുടെ എണ്ണം 10,000 ആക്കി കുറയ്ക്കാം. ഇങ്ങനെ കുറച്ചാൽ റേഷൻ വ്യാപാരികൾക്ക് കൂടുതൽ കമ്മിഷൻ ലഭിക്കും.തെക്കൻ ജില്ലകളിൽ റേഷൻകടകളുടെ എണ്ണം കൂടുതലാണ്. 15 ക്വിന്റലിൽ താഴെ ഭക്ഷ്യധാന്യം വിൽക്കുന്ന 85 റേഷൻകടകൾ സംസ്ഥാനത്തുണ്ട്. അവ തുടരണമോയെന്നു പരിശോധിക്കണം. ഒരു ലൈസൻസിയുടെ അധികച്ചുമതലയിൽ പ്രവർത്തിക്കുന്ന മറ്റു കടകളെ ലയിപ്പിച്ച് ഒന്നാക്കണം.

സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ മുൻഗണനാവിഭാഗങ്ങൾക്ക് റേഷൻ നൽകാൻ കേന്ദ്രസഹായമില്ല. പദ്ധതീതര വിഹിതത്തിൽ നിന്നാണ് ഇതിനു റേഷൻവ്യാപാരികൾക്കു കമ്മിഷൻ നൽകുന്നത്.റേഷൻകടകൾ പൂട്ടിക്കൊണ്ടല്ല, വ്യാപാരികളുടെ വേതനം വർധിപ്പിക്കേണ്ടതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു.

റേഷൻകടകൾ ലാഭത്തിലാക്കാൻ

സ്ഥലസൗകര്യമുള്ള എല്ലാ റേഷൻകടകളും കെ-സ്റ്റോറുകളാക്കണം.

* കെ-സ്റ്റോർ ഇടവേളകളില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകണം.

* പാല്, മുട്ട, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൊതുവിപണിയെക്കാൾ വിലകുറച്ചുവിൽക്കുന്ന കേന്ദ്രങ്ങളായി റേഷൻകടകളെ മാറ്റണം.

* കെ-സ്റ്റോറുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കണം.

* പ്രാദേശിക കാർഷിക-മലഞ്ചരക്ക് ഉത്‌പന്നങ്ങൾ, മൂല്യവർധിത ഉത്‌പന്നങ്ങൾ എന്നിവയും വിൽക്കാനാകണം.


Share our post
Continue Reading

Kerala

ബയോ കാരിബാഗുകളിലും വ്യാജൻ; വിപണിയിലെത്തുന്നത് പ്ലാസ്റ്റിക് ബാഗുകൾ, കിലോയ്ക്ക് 40 രൂപവരെ വിലക്കുറവ്

Published

on

Share our post

ബയോ കാരിബാഗുകളെന്ന (ബയോ കമ്പോസ്റ്റബിള്‍ ബാഗ്) പേരില്‍ വിപണിയിലെത്തുന്നതില്‍ പലതും പ്ലാസ്റ്റിക് കവറുകള്‍. പല കച്ചവടക്കാരും ഇതറിയാതെയാണ് കിലോക്കണക്കിന് കവര്‍വാങ്ങി ശേഖരിക്കുന്നത്. കമ്പോസ്റ്റബിള്‍ കാരി ബാഗുകളെപ്പോലെതന്നെ തോന്നിക്കുന്ന ഇവ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും എളുപ്പമല്ല.

ചോളത്തിന്റെ സ്റ്റാര്‍ച്ചില്‍നിന്നാണ് കമ്പോസ്റ്റബിള്‍ കവറുകള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ കേരളത്തിന് പുറത്തുനിന്നെത്തിച്ചാണ് നിര്‍മാണം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്ത ഇത്തരം ബാഗിന് ഒരുകിലോയ്ക്ക് 150 രൂപയാണ് ഈടാക്കുന്നത്. വെള്ളക്കവറില്‍ പച്ച എഴുത്തോടുകൂടിയാണ് ബയോ കാരി ബാഗുകള്‍ പുറത്തിറങ്ങുന്നത്. ‘ഐ ആം നോട്ട് പ്ലാസ്റ്റിക്’ എന്ന അടിക്കുറിപ്പും എവിടെ, എപ്പോഴാണ് നിര്‍മിച്ചത്, ആരുടെ അംഗീകാരമാണുള്ളത് എന്നുതുടങ്ങുന്ന വിവരങ്ങളും കവറിനുപുറത്തുണ്ടാകും. ഇതിനോടൊപ്പമാണ് ക്യു ആര്‍ കോഡും നല്‍കിയിരിക്കുന്നത്. വ്യാജ കവറുകളും ഇതേനിറത്തിലും എഴുത്തിലുംതന്നെയാണ് പുറത്തിറങ്ങുന്നത്. കിലോയ്ക്ക് 30-40 രൂപവരെ വിലക്കുറവുണ്ട്. ഭാരത്തില്‍ വ്യത്യാസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയുമില്ല.

കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്താനുള്ള പരിശോധനയില്‍ ഇത്തരം കവറുകള്‍ പിടികൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് ബയോകവറുകള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ മുണ്ടൂരും കഞ്ചിക്കോട്ടും കവര്‍നിര്‍മിക്കുന്ന സ്ഥാപനങ്ങളുണ്ട്.

വ്യാജനെ അറിയാന്‍ വഴിയുണ്ട്

കവറുകള്‍ പരിശോധനാ ലാബുകളിലെത്തിച്ച് ഡൈക്ലോറോ മീഥേന്‍ ലായനിയില്‍ മുക്കിയാല്‍ വ്യാജനെ തിരിച്ചറിയാം. കവര്‍ പൊടിഞ്ഞുപോകുന്നുണ്ടെങ്കില്‍ കമ്പോസ്റ്റബിള്‍ ബാഗാണ്. പ്ലാസ്റ്റിക്കിന് മാറ്റങ്ങളൊന്നും സംഭവിക്കില്ല.


Share our post
Continue Reading

Kerala

ഒറ്റ ദിവസം കൊണ്ട് സ്വർണ വില കത്തിക്കയറി; പവന് കൂടിയത് 880 രൂപ

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസംകൊണ്ട് കത്തിക്കയറി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റരാത്രികൊണ്ട് കൂടിയത്. വിവാഹ പാർട്ടികളെയും മറ്റും കനത്ത നിരാശയിലാക്കിയാണ് സ്വർണത്തിന്റെ ഇന്നത്തെ മുന്നേറ്റം.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപയുടെ വർധനയാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് ഏറ്റവും കുറഞ്ഞത് പണിക്കൂലിയും നികുതികളും ഉൾപ്പെടെ 71,500 രൂപയാണ് നൽകേണ്ടി വരുന്നത്.18 കാരറ്റ് സ്വർണ വിലയും ഉയർന്നു. ഗ്രാമിന് 90 രൂപ കൂടി 6,770 രൂപയിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.


Share our post
Continue Reading

Trending

error: Content is protected !!