കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി

Share our post

കണ്ണൂർ: തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ.ഡി.എം.കെ.നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ഊർപ്പഴശ്ശിക്കാവ് അടിപാതയുടെ ഉയരം ഒരു മീറ്റർ ഉയർത്തുക , അല്ലെങ്കിൽ നടാൽ ഒ.കെ.യൂ.പി.സ്കൂളിന് സമീപം അടിപാത നിർമ്മിക്കുക എന്ന ആവശ്യം എൻ.എച്ച്.എ.ഐക്ക് ശുപാർശയായി നല്കുന്നതിന് യോഗം തീരുമാനിച്ചു.

ഈ ഭാഗത്തേക്ക് വരുന്ന ബസുകളുടെ സഞ്ചാരത്തെ തടയുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും എൻ.എച്ച്.എ ഐയോട് യോഗം ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 50 ഓളം സ്വകാര്യ ബസുകളുടെ സമരം തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കുവാൻ തീരുമാനിച്ചത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് 30 മുതലാണ് സമരം ആരംഭിച്ചത്.യോഗത്തിൽ എൻ.എച്ച്.എ.ഐ പ്രജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂനിറ്റ് കണ്ണൂർ സൈറ്റ് എൻജീനിയർ ഹർകേഷ് മീണ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ , സമര സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!