ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കണം;എസ്.ഡി.പി.ഐ

Share our post

ഇരിട്ടി:ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. റഫയിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ജീവനോടെ ചുട്ടരിച്ച് ഇസ്രായേല്‍ നടത്തുന്ന കൊടും ക്രൂരത മനുഷ്യര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയാത്തതാണെന്നും ഇസ്രായേലിനെ നിലക്ക് നിര്‍ത്താൻ യു.എന്‍.ഒ ഇടപെടണമെന്നും ഇസ്രായേല്‍ ഭീകരതക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്ത് വരണമെന്നും എസ്. ഡി.പി. ഐ ആവശ്യപ്പെട്ടു.പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ഇരിട്ടി പഴയബസ്റ്റാന്‍ഡില്‍ സമാപിച്ചു.മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, സജീര്‍ കീച്ചേരി, മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് നടുവനാട്, സൗദ നസീർ, ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് തമീം പെരിയത്തില്‍, സത്താർ ചാലിൽ, ഷമീര്‍ മുരിങ്ങോടി, കെ. മുഹമ്മദലി,പി.കെ. റയീസ്, പി. ഫൈസൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!