Connect with us

Kerala

ഇനി ഡ്രൈവിംഗ് സ്‍കൂളുകൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും; പുതിയ നിയമം ഇന്നുമുതൽ

Published

on

Share our post

ഇന്ന് മുതൽ അതായത് ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ന് മുതൽ നിരവധി നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ന് മുതൽ പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിക്കേണ്ടതില്ല. പകരം, ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിലോ ഡ്രൈവിംഗ് സ്‍കൂളിലോ പോയി നിങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കഴിയും. ഇവിടെ നിന്ന് തന്നെ ഡ്രൈവിംഗ് എലിജിബിലിറ്റി സർട്ടിഫിക്കറ്റും ലഭിക്കും. നിലവിൽ രാജ്യത്തെ പല നഗരങ്ങളിലും ഡ്രൈവിംഗ് സ്‌കൂളിൽ ടെസ്റ്റ് നടത്തിയാണ് ലൈസൻസ് നൽകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇനി ഈ നിയമം രാജ്യത്തുടനീളം നടപ്പാക്കുക.

പുതിയ നിയമമനുസരിച്ച്, പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയിൽ ടെസ്റ്റ് നടത്തേണ്ടതില്ല. പകരം, നിങ്ങൾക്ക് ഒരു സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പോയി ടെസ്റ്റ് നൽകാൻ കഴിയും. ഈ കേന്ദ്രങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ഡ്രൈവിംഗ് സർട്ടിഫിക്കറ്റ് നൽകാനും അനുമതി നൽകും.

പുതിയ ലൈസൻസ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷാ പ്രക്രിയ https://parivahan.gov.in/ വഴി ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. മാനുവൽ പ്രക്രിയയിലൂടെ അപേക്ഷിക്കാൻ ആർടിഒയിലേക്ക് പോകാം. അപേക്ഷാ ഫീസ് ലൈസൻസിൻ്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. രേഖകൾ സമർപ്പിക്കുന്നതിനും മറ്റും ആർടിഓഫീസ് സസന്ദർശിച്ചാൽ മതിയാകും.

ലൈസൻസ് ഫീസും ചാർജുകളും

ലേണേഴ്‌സ് ലൈസൻസ് (ഫോം 3): 150 രൂപ
ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ
ഡ്രൈവിംഗ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ
ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ: 200 രൂപ
ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ്: 1000 രൂപ
ലൈസൻസിലേക്ക് മറ്റൊരു വാഹന വിഭാഗം ചേർക്കാൻ : 500 രൂപ
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ: 200 രൂപ
വൈകി പുതുക്കൽ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ
ഡ്രൈവിംഗ് ഇൻസ്ട്രക്ഷൻ സ്‍കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്: 5000 രൂപ
ലൈസൻസിംഗ് അതോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ അപ്പീൽ: 500 രൂപ
ഡ്രൈവിംഗ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ

സ്വകാര്യ ഡ്രൈവിംഗ് സ്‍കൂളുകൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

1. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ ഭൂമി (ഫോർ വീലർ പരിശീലനത്തിന് രണ്ടേക്കർ) ഉണ്ടായിരിക്കണം.

2. സ്‍കൂളുകൾ ഉചിതമായ ഒരു ടെസ്റ്റിംഗ് സൗകര്യം ഒരുക്കണം.

3. പരിശീലകർക്ക് ഒരു ഹൈസ്‍കൂൾ ഡിപ്ലോമ (അല്ലെങ്കിൽ തത്തുല്യമായത്) ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിംഗ് അനുഭവം ഉണ്ടായിരിക്കണം. കൂടാതെ ബയോമെട്രിക്സ്, ഐടി സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം.

4. ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്കുള്ള ഡ്രൈവിംഗ് കോഴ്സ് പരമാവധി നാല് ആഴ്ചയിൽ 29 മണിക്കൂറായിരിക്കും. 21 മണിക്കൂർ പ്രായോഗിക പരിശീലനമായും എട്ട് മണിക്കൂർ സൈദ്ധാന്തിക നിർദ്ദേശമായും വിഭജിക്കപ്പെടും. ഇടത്തരം, ഹെവി വാഹനങ്ങൾക്കുള്ള പരിശീലനം കൂടുതൽ വിപുലമായിരിക്കും. ആറാഴ്ചയിൽ 38 മണിക്കൂർ വേണ്ടിവരും.


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Trending

error: Content is protected !!