Connect with us

Kannur

വോട്ടെണ്ണല്‍: കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

Published

on

Share our post

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും യോഗത്തില്‍ പങ്കെടുത്തു. പോളിങ് ഭംഗിയായും സമാധാനപരമായും പൂര്‍ത്തിയാക്കുവാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ പോലെ വോട്ടെണ്ണല്‍ ദിനത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രാഷ്ടീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങള്‍ ജൂണ്‍ നാലിന് രാത്രി ഒമ്പത് മണിക്ക് മുന്‍പായി അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങള്‍ നടത്താവൂ. ആഹ്ലാദപ്രകടനങ്ങള്‍ ജില്ലയില്‍ പൊതുവില്‍ രാത്രി ഒമ്പത് മണിവരെയാണ് അനുവദിക്കുക. എന്നാല്‍ പ്രശ്ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കില്‍ പരിമിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. ഈ യോഗ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ പ്രാദേശികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആഹ്ലാദപ്രകടനം നടത്തുന്നതിന് കൃത്യമായ വ്യവസ്ഥയും നിയന്ത്രണവും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കണക്കിലെടുത്ത് അതിര്‍ത്തികള്‍ ലംഘിച്ചുള്ള ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനിച്ചു. വാഹന പ്രകടനങ്ങള്‍ തദ്ദേശസ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കണം. മറ്റു പ്രദേശ പരിധിയിലേക്ക് കടക്കാന്‍ പാടില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പാടില്ല. എതിര്‍ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കോ നേതാക്കളുടെ വീടുകള്‍ക്കോ മുന്നില്‍ പ്രകോപനപരമായ പ്രകടനം നടത്താന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.

ഒരേ സമയം ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ ആഹ്ലാദ പ്രകടനം കടന്ന് പോകുന്ന വഴി പൊലീസിന്റെ ഇലക്ഷന്‍ സെല്ലില്‍ മുന്‍കൂട്ടി അറിയിക്കണം. വിജയാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്വമുള്ള വളണ്ടിയര്‍മാരെ നിയോഗിക്കണം. ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഡിജെ പരിപാടികള്‍ പാടില്ല. പടക്കങ്ങള്‍ പരമാവധി ഒഴിവാക്കണം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ബൈക്ക് ഓടിക്കല്‍, രണ്ടില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ യാത്ര ചെയ്യല്‍, യാത്ര ചെയ്തുകൊണ്ടുള്ള കൊടി വീശല്‍ എന്നിവ അനുവദിക്കില്ല. കൗണ്ടിങ് കേന്ദ്രത്തിന് സമീപം ഏജന്റുമാരല്ലാത്ത മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തുന്നതും വിലക്കിയിട്ടുണ്ട്. കൗണ്ടിങ് കേന്ദ്രത്തിന് സമീപം ഒരു തരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

ക്രമസമാധാനം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ താഴെ തട്ടിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും നീക്കാന്‍ ബാക്കിയുള്ളവ ഉടന്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് അവ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വോട്ടെണ്ണലിന്റെ തലേ ദിവസം അഞ്ചു മണിക്ക് മുന്‍പ് കൗണ്ടിങ് ഏജന്റുമാര്‍ക്ക് ആവശ്യമായ പാസുകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നും വാങ്ങിക്കേണ്ടതാണ്. വോട്ടെണ്ണല്‍ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചായിരിക്കും കൗണ്ടിങ് ഏജന്റ്മാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. ശക്തമായ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൗണ്ടിങ് ഏജന്റുമാര്‍ രാവിലെ ആറു മണിക്കും ഏഴു മണിക്കും ഉള്ളിലായി കൗണ്ടിങ് ഹാളില്‍ പ്രവേശിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു


Share our post

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Kannur

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

Published

on

Share our post

ജില്ലാ ആസ്പത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343.


Share our post
Continue Reading

Trending

error: Content is protected !!