ജിയോ ഫിനാന്‍സ് ആപ്പ് പുറത്തിറക്കി

കൊച്ചി: ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗില്‍ മികച്ച അനുഭവം നല്കാന്‍ ‘ജിയോ ഫിനാന്‍സ് ആപ്പ്’ അവതരിപ്പിച്ചു. ആപ്പിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റല്‍ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു അത്യാധുനിക പ്ലാറ്റ്‌ഫോമായ ഈ ആപ്പ് ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസില്‍ ഡിജിറ്റല്‍ ബാങ്കിംഗ്, യു.പി.ഐ ഇടപാടുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവ ലഭ്യമാക്കും. ഡിജിറ്റല്‍ അക്കൗണ്ട് തുറക്കല്‍, ‘ജിയോ പേയ്മെന്റ് ബാങ്ക് അക്കൗണ്ട്’ ഫീച്ചര്‍ ഉപയോഗിച്ച് കാര്യക്ഷമമായ ബാങ്ക് മാനേജ്മെന്റ് എന്നിവ ആപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ വായ്പകളും നല്‍കും.