സാഹസിക ടൂറിസം സംരംഭകര്‍ക്ക് ഡി.ടി.പി.സി പരിശീലനം ജൂണ്‍ 12ന്

Share our post

കണ്ണൂർ : സാഹസിക ടൂറിസം മേഖലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതും പുതിയതായി പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിശീലനം ജൂണ്‍ 12ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. കയാക്കിങ്ങ് പോലുള്ള ജലസാഹസിക പരിപാടികള്‍, ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് രണ്ടാം ഘട്ടം. ട്രക്കിങ്ങ്, ഹൈക്കിങ്ങ്, പക്ഷി നിരീക്ഷണം, സൈക്ലിങ്ങ് ടൂറുകള്‍, സിപ്പ് ലൈന, ഹൈ റോപ്‌സ് കോഴ്‌സുകള്‍, റോക്ക് ക്ലൈംമ്പിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ വാള്‍ ക്ലൈംബിങ്ങ്, സാഹസിക യാത്രകള്‍, ബോട്ട് വാട്ടര്‍ സ്‌പോര്‍ട്‌സ് റൈഡുകള്‍, പാരാസെയ്‌ലിങ്ങ്, വാട്ടര്‍ സ്‌കൈയിംഗ്, ജെറ്റ് സ്‌കീ, പേഴ്‌സണല്‍ വാട്ടര്‍ക്രാഫ്റ്റ്, വിന്‍ഡ്‌സര്‍ഫിംഗ്, ഡിങ്കി സെയിലിംഗ്, കനോയിംഗ്, സ്‌കൂബ ഡൈവിംഗ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങ്, ബാംബൂ റാഫ്റ്റിങ്ങ്, പാരാഗ്ലൈഡിങ്ങ്, ഹാന്‍ഡ് ഗ്ലൈഡിങ്ങ് തുടങ്ങിയവയുടെ അനുമതി, കേരള മാരി ടൈം ബോര്‍ഡ് ലൈസന്‍സുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ പോലെ സാഹസിക വിനോദ സഞ്ചാര പരിപാടികള്‍ക്ക് അത്യാവശ്യമായ പരിശീലനങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കാനും ക്ലാസ്സ് ലക്ഷ്യമിടുന്നു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ ഗോവയില്‍ പ്രവര്‍ത്തിച്ച് വരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍സ്പോര്‍ട്‌സ് , സംസ്ഥാനത്ത് സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കേണ്ട സ്ഥാപനമായ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഹൗസ്‌ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അനുമതി നല്‍കേണ്ട കേരള മാരിടൈം ബോര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ ക്ലാസ്സ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ , ഡി.ടി.പി.സി ഓഫീസില്‍ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2706336 , 9447524545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!