വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍

ന്യൂഡല്‍ഹി: വാണിജ്യ കോളുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം. പല നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നതുകാരണം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ലക്ഷ്യം. 160-ല്‍ തുടങ്ങുന്ന പത്തക്കനമ്പറാവും അനുവദിക്കുക. ആവശ്യക്കാര്‍ക്ക് മാത്രം ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ സ്വീകരിക്കാം. 140-ല്‍ തുടങ്ങുന്ന നമ്പറുകള്‍ ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് അനുവദിച്ചിരുന്നു. ഉപഭോക്താക്കള്‍ സാധാരണയായി ഇത്തരം കോളുകളോട് പ്രതികരിക്കാറില്ല. യഥാര്‍ഥസ്ഥാപനങ്ങള്‍ ഇതോടെ തങ്ങളുടെ പത്തക്ക നമ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് തട്ടിപ്പുകാരും അവസരമാക്കി.