നിലവിലെ പ്രൈവറ്റ് ബസ് പാസ് ജൂൺ 30 വരെ ഉപയോഗിക്കാം

തിരുവനന്തപുരം :നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം.
ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർഥികൾക്ക് ആർ.ടി.ഒ നൽകുന്ന പാസ് ഉപയോഗിച്ചെ യാത്ര ചെയ്യാൻ സാധിക്കു.
എ.ഡി.എം.കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെതാണ് ഈ തീരുമാനങ്ങൾ.
നിലവിൽ വിദ്യാർഥികളുടെ പാസ്സിൻ്റെ നിറം മാറ്റുവാനും വലിപ്പം കൂട്ടുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ തീരുമാനിച്ചു. ബസിലെ ജീവനക്കാരും വിദ്യാർഥികളും സൗഹൃദപരമായും മാതൃക പരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.