സ്വര്‍ണക്കടത്ത്; ശശി തരൂരിന്റെ പി.എ അടക്കം രണ്ട് പേര് പിടിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണം കടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പി.എ അടക്കം രണ്ട് പേര് കസ്റ്റഡിയിലായെന്ന് റിപ്പോർട്ട്. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണ് തൂരിന്റെ സഹായി ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. 500 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയതെന്നാണ് കസ്റ്റംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായില്‍ നിന്ന് എത്തിയ ഒരാളുടെ കൈയില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ എത്തിയതാണ് ഇവരെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.