വിഷു ബമ്പർ: 12 കോടിയുടെ ഒന്നാം സമ്മാനം വിസി 490987 ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പന്ത്രണ്ട് കോടി രൂപയുടെ വിഷു ബമ്പർ വിസി 490987 ടിക്കറ്റിന്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യിൽ ലഭിക്കും.
ഒരു കോടിയുടെ രണ്ടാം സമ്മാനം VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 ടിക്കറ്റുകൾക്കാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837, VA 444237, VB 504534 ടിക്കറ്റുകൾ ലഭിക്കും.
അതേസമയം വിപണിയിലിറക്കിയ 36 ലക്ഷം ടിക്കറ്റിൽ 35,34,920 എണ്ണം ഇതുവരെ വിറ്റുപോയി. ആറു സീരീസുകളിലായി ഒരു കോടിവീതം രണ്ടാം സമ്മാനവും 10 ലക്ഷംവീതം മൂന്നാം സമ്മാനവും അഞ്ചു ലക്ഷംവീതം നാലാം സമ്മാനവും ലഭിക്കും. അഞ്ചുമുതൽ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിൽപ്പന.