പി.എസ്.സി പ്രൊഫൈൽ: ജൂലൈ മുതൽ ഒ.ടി.പി സംവിധാനം

തിരുവനന്തപുരം: പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഒ.ടി.പി സംവിധാനവും. ജൂലൈ ഒന്നുമുതലാണ് ഇത് നിലവിൽ വരിക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിലേക്കാണ് ഒ.ടി.പി ലഭിക്കുക. ഇതിനായി ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം. ആറുമാസം കൂടുമ്പോൾ നിലവിലുള്ള പാസ്‌വേഡ് പുതുക്കണമെന്നും പി.എസ്.സി അറിയിച്ചു. നിലവിൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകിയാണ് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. ഒ.ടി.പി സംവിധാനം നിലവിൽ വരുന്നതോടെ ലോഗിൻ
കൂടുതൽ എളുപ്പമാകും.