പി.എസ്.സി കായികക്ഷമതാ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ തസ്തികകളിലേക്ക് മെയ് 31 വരെ നടത്താൻ നിശ്ചയിച്ച കായിക പരീക്ഷകൾ മാറ്റിവെച്ചു. ശാരീരിക അളവെടുപ്പ് കായികക്ഷമതാ പരീക്ഷ എന്നിവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റം എന്നും പി.എസ്. സി അറിയിച്ചു.