അമിതലാഭം നല്‍കുമെന്ന് വാഗ്ദാനം; ഫെയ്‌സ്‌ബുക്ക് വഴി സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്.വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താനാവശ്യപ്പെടുന്ന സംഘം തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് പോലും അമിത ലാഭം നല്‍കും. പിന്നാലെയാണ് വന്‍ തട്ടിപ്പുകള്‍ നടത്തുക. സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.