കീം 2024 അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Share our post

തിരുവനന്തപുരം: എൻജിനിയറിങ്/ഫാർമസി കോഴ്‌സിലേക്കുള്ള (കീം 2024) കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ലഭ്യമായി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ലിങ്ക് ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.എൻജിനീയറിങ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും (സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ) ഫാർമസി പരീക്ഷ ഒൻപതിന് വൈകിട്ട് 3.30 മുതൽ അഞ്ചുവരെയും നടക്കും. എൻജിനീയറിങ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ രാവിലെ 7.30 നും ഫാർമസി പരീക്ഷയ്ക്ക് പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് ഒരു മണിക്കും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.

സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. 2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷാ തീയതി ഈ മാസം 20 ന് തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.എഞ്ചിനീയറിങ്, ഫാ‍ർമസി കോഴ്സുകളിലേക്ക് അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാ‍ർഥികൾക്ക് ആപ്ലിക്കേഷൻ നമ്പർ, പാസ്‍വേഡ് എന്നിവ നൽകി അഡ്മിറ്റ് കാ‍ർഡ് ഡൗൺലോഡ‍് ചെയ്യാം. അതേസമയം മെ‍ഡിക്കൽ, ആ‍ർക്കിടെക്ച‍ർ കോഴ്സുകളിലേക്ക് അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡ് പിന്നീടാകും പുറത്തിറക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!