കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
        കണ്ണൂർ : തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവരായിരിക്കണം. 62 വയസ് പൂര്‍ത്തിയാകാത്തവരായിരിക്കണം. കോടതികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന.
നിയമനം തുടര്‍ച്ചയായ 179 ദിവത്തേക്കോ അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ആയിരിക്കും. താല്‍പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയും (മൊബൈല്‍ നമ്പറും, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ), വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി-670101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2341008.
