വിലക്ക് നീങ്ങി പാലുകാച്ചി മലയിലേക്ക് സ്വാഗതം

Share our post

കൊട്ടിയൂർ: കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാലുകാച്ചി മലയിലേക്ക് വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളില്‍ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നത്. കാടും മലയും താണ്ടി ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് മതി. യാത്രകള്‍ക്ക് സാഹസികതയുടെ മുഖം നല്‍കണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാബായ സെന്റ് തോമസ് മൗണ്ടില്‍ നിന്നാണ് തുടക്കം. സമുദ്രനിരപ്പില്‍ നിന്ന് 2347 അടി ഉയരത്തില്‍ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്നതാണ് പാലുകാച്ചിമല. വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!