കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിവിധ തസ്തികകളിലായി 312 ഒഴിവുണ്ട്. വിജ്ഞാപന നമ്പര്‍: 10/2024
ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്: ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ്: ഒഴിവ്-67. സ്ഥാപനം/ വകുപ്പ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. സിവില്‍ ഹൈഡ്രോഗ്രാഫിക് ഓഫീസര്‍, ഇന്റഗ്രേറ്റഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് (നേവി): ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: ഡയറക്ടറേറ്റ് ഓഫ് സിവിലിയന്‍ പേഴ്സണല്‍, പ്രതിരോധ മന്ത്രാലയം.
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-III അസിസ്റ്റന്റ് പ്രൊഫസര്‍: ഒഴിവ്- 132 (ഫോറന്‍സിക് മെഡിസിന്‍-6, ജനറല്‍ മെഡിസിന്‍-61, ജനറല്‍ സര്‍ജറി-39, പീഡിയാട്രിക് നെഫ്രോളജി-3, പീഡിയാട്രിക്‌സ്-23). സ്ഥാപനം/ വകുപ്പ്: ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-III: ഒഴിവ്-35 (അനസ്‌തേഷ്യോളജി-2, ഡെര്‍മറ്റോളജി-വെനറിയോളജി ആന്‍ഡ് ലെപ്രസി-2, ജനറല്‍ മെഡിസിന്‍-4, ജനറല്‍ സര്‍ജറി-7, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-5, ഒഫ്താല്‍മോളജി-3, ഓര്‍ത്തോപീഡിക്‌സ്-2, ഒട്ടോറിനോളറിങ്ങോളജി-3, പീഡിയാട്രിക്‌സ്-2, പതോളജി-4, സൈക്യാട്രി-1). സ്ഥാപനം/ വകുപ്പ്: ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്റ് ഓഫീസര്‍: ഒഴിവ്-9 (ടെക്നിക്കല്‍). സ്ഥാപനം/ വകുപ്പ്: ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയം.
അസിസ്റ്റന്റ് ഡയറക്ടര്‍ (ഹോര്‍ട്ടികള്‍ച്ചര്‍): ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: പൊതുമരാമത്ത്.
അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ്-II (ഐ.ഇ.ഡി.എസ്.): ഒഴിവ്-46 (കെമിക്കല്‍-5, ഫുഡ്-19, ഹോഷ്യറി-12, ലെതര്‍ ആന്‍ഡ് ഫൂട് വെയര്‍-8, മെറ്റല്‍ ഫിനിഷിങ്-2). സ്ഥാപനം/ വകുപ്പ്: ഓഫീസ് ഓഫ് ഡെവലപ്മെന്റ് കമ്മിഷണര്‍ (എം.എസ്.എം.ഇ.).
എന്‍ജിനീയര്‍ ആന്‍ഡ് ഷിപ്പ് സര്‍വേയര്‍-കം-ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍: ഒഴിവ്-2 (ടെക്നിക്കല്‍). സ്ഥാപനം/ വകുപ്പ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്, മുംബൈ.
ട്രെയിനിങ് ഓഫീസര്‍ (വിമന്‍ ട്രെയിനിങ്): ഒഴിവ്-8 (ഡ്രെസ് മേക്കിങ്-5, ഇലക്ട്രോണിക് മെക്കാനിക്-3). സ്ഥാപനം/ വകുപ്പ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിങ്, നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയം.
അസിസ്റ്റന്റ് പ്രൊഫസര്‍: ഒഴിവ്-1 (യൂറോളജി). സ്ഥാപനം/ വകുപ്പ്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷന്‍.
വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂണ്‍ 13.