സ്വാദ് മാത്രം പോര, നന്നായി കഴുകുകയും വേണം: സദ്യക്കുള്ള പച്ചക്കറി കഴുകിയില്ലെങ്കിൽ നടപടി

തിരുവന്തപുരം: കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന സദ്യക്കുള്ള പച്ചക്കറി നിർബന്ധമായും കഴുകണമെന്ന മനുഷ്യാവകാശ കമ്മീഷൻ. പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി . ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദേശം നൽകിയത്.