Connect with us

Kannur

സ്കൂളുകളിൽ വേണ്ട ലഹരി; വടിയെടുത്ത് എക്സൈസ്

Published

on

Share our post

കണ്ണൂർ: വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ ലഹരിക്ക് തടയിടാൻ വിവിധ പദ്ധതികളുമായി എക്‌സൈസ്. സ്‌കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ കർശന പരിശോധന നടത്തും. കൂടാതെ സ്‌കൂളിന് സമീപമുള്ള കടകളിലെ വ്യാപാരികൾക്ക് ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ നൽകും. അദ്ധ്യയനവർഷത്തിന്റെ ആദ്യവാരം തന്നെ എക്‌സൈസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണം നടത്തും.

സ്‌കൂളുകളിലുള്ള ലഹരി വിരുദ്ധ ക്ലബ്ബുകൾ പുനഃസംഘടിപ്പിച്ച് സജീവമാക്കും. ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും വിമുക്തി പ്രവർത്തനങ്ങൾക്കായി ഒരു എക്‌സൈസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. സ്‌കൂൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുന്നെ മുതൽ ക്ലാസ് ആരംഭിച്ച് അരമണിക്കൂറും സ്‌കൂൾ വിടുന്നതിന് അരമണിക്കൂർ മുന്നെ ആരംഭിച്ച് വിദ്യാർത്ഥികൾ സ്‌കൂൾ പരിസരത്ത് നിന്ന് പോകുന്നതു വരെയും എക്‌സൈസ് പട്രോളിംഗ് തുടരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മിന്നൽ പരിശോധനകളും നടത്തും. സ്‌കൂൾ പരിസരത്ത് സ്ഥിരമായി കാണുന്ന യുവാക്കളെ പ്രത്യേകം നിരീക്ഷിക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയെടുക്കും.

പിടിച്ചുകയറ്റാൻ ‘വിമുക്തി”

സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന വിമുക്തി സംവിധാനം വഴി ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ബോധവത്കരിക്കുന്ന പദ്ധതി ഒരു പരിധി വരെ വിജയിച്ചിരുന്നു. അദ്ധ്യാപകരുടെയും ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളുടയും സഹകരണത്തോടെയായിരുന്നു എക്‌സൈസ് നടപടി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അത്തരം കുട്ടികളെ ബോധവത്കരണത്തിലൂടെയും വൈദ്യസഹായത്തോടെയുമാണ് ലഹരിവലയിൽ നിന്ന് പുറത്തെത്തിച്ചത്. അറിയാതെ ലഹരിയുടെ വലയിൽ വീഴുന്നവരാണ് കുട്ടികളിൽ ഭൂരിഭാഗവും.

വിദ്യാലയങ്ങളിൽ പരാതിപ്പെട്ടി

ലഹരി ഉപയോഗത്തെ കുറിച്ചും വിൽപ്പന സംഘങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരോടും രക്ഷിതാക്കളോടും തുറന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലൂടെ പ്രശ്നങ്ങൾ അറിയിക്കാം. വിദ്യാർത്ഥികൾക്കിടയിൽ ലഹരി മാഫിയയുടെ ഏജന്റുകളായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

എക്സൈസ് ചെയ്യുന്നത്

*ആദ്യവാരം തന്നെ ലഹരിക്കെതിരെ ബോധവത്കരണം

*വിദ്യാലയപരിസരത്ത് നിരീക്ഷണം

*വിമുക്തി പ്രവർത്തനത്തിന് ഉദ്യോഗസ്ഥൻ

*സ്കൂൾ പരിസരത്ത് പട്രോളിംഗ്

*വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഏജന്റുമാരെ കണ്ടെത്താൻ ശ്രമം

സ്‌കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പനയും വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതും തടയാൻ ശക്തമായ പരിശോധനകളും നടപടികളും എക്‌സൈസ് സ്വീകരിക്കുന്നുണ്ട്. സ്‌കൂൾ അദ്ധ്യാപകർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകളും ഇത്തവണ നൽകും. അദ്ധ്യാപകർ, വിമുക്തിയിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ സ്‌കൂളുകളിൽ പൂർണ്ണമായും ലഹരിക്ക് തടയിടാൻ സാധിക്കും.


Share our post

Kannur

സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച്‌ 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541


Share our post
Continue Reading

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!