പേരാവൂരിൽ മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

പേരാവൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ നിർമാണത്തിലിരിക്കുന്ന വീടാണ് അപകട നിലയിലായത്. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമിക്കുന്ന വീടിന്റെ ചുമരിൽ ചെറിയ തോതിൽ വിള്ളലുണ്ടായിട്ടുണ്ട്. വീടിനും മതിലിനുമിടയിലുള്ള കിണറും അപകടഭീഷണിയിലാണ്.