കണ്ണൂരിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു. പാർസൽ വാൻ ഡ്രൈവർ അൻസാർ (34) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് കെ.എസ്ടി.പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും കൊവ്വപ്പുറത്തിനും സമീപത്തായിരുന്നു അപകടം. പാർസൽ വാനും ചെങ്കല്ല് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ.