Kerala
വടകരയില്‍ വിജയാഹ്ലാദ പ്രകടനം ഏഴുമണി വരെ മാത്രം; സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താന്‍ അനുമതിയുള്ളൂ. ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി. വോട്ടെണ്ണല്‍ ദിനത്തലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്‌ലക്‌സ് ഉള്‍പ്പടെ അഴിച്ച് മാറ്റും. വാഹന ജാഥകള്‍ അഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും നേതാക്കള്‍ അറിയിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കല്‍, ആര്‍.എം.പി നേതാവ് വേണു എന്നിവര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
ഉത്തരമേഖല ഐ.ജിയാണ് യോഗം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘കാഫിര്‍ പ്രയോഗം’ വന്നതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഉത്തര മേഖല ഐ.ജിയോട് ആവശ്യപ്പെട്ടുവെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍ പറഞ്ഞു. ഇത് പ്രചരിപ്പിച്ച ആളെക്കുറിച്ച് സൂചന കിട്ടി എന്നാണ് ഐ.ജി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏക പക്ഷീയമായ വര്‍ഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. ഒരുപാട് പരാതികളില്‍ ഒന്ന് മാത്രമാണ് കാഫിര്‍ പ്രചാരണമെന്നും മോഹനന്‍ ആരോപിച്ചു. വര്‍ഗീയ ധ്രുവീകരണ പരാതികളില്‍ കര്‍ശന നിലപാട് ഉണ്ടാകേണ്ടതുണ്ടെന്നും നാടിനോടുള്ള ഉത്തരവാദിത്വം സി.പി.എം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Kerala
പൂന്തോട്ടവും കളിക്കളവും പഠനമുറിയും,’സ്മാർട്ട് അങ്കണവാടികൾ’, സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്ത് പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കുരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.
Kerala
പ്രവാസി സംരംഭകര്‍ക്കായി നോർക്ക എസ്.ബി.ഐ ബിസിനസ് ലോൺ ക്യാമ്പ്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി 2025 ഫെബ്രുവരി 6ന് തിരുവനന്തപുരം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.
താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു